മണ്ണാര്‍ക്കാട്: തെരുവില്‍ വിശന്നിരിക്കുന്നവരെ അന്നമൂട്ടി മണ്ണാര് ക്കാട്ടെ പാഥേയം പദ്ധതി നൂറ് ദിനങ്ങള്‍ പിന്നിടുന്നു. മനുഷ്യത്വത്തി ന്റേയും സഹജീവി സ്നേഹത്തിന്റേയും കരുതലും അടയാളവുമാ യി മാറിയ പദ്ധതി നഗരത്തില്‍ വിജയയാത്ര തുടരുമ്പോള്‍ നിറഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് നടത്തിപ്പുകാര്‍.
വിശപ്പു രഹിത മണ്ണാര്‍ക്കാട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജനമൈത്രി പൊലീസ്,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ എന്നിവരുടെ സഹകരണത്തോ ടെ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ 2022 ജനുവരി ഒന്നിനാണ് പാഥേയമെന്ന പേരില്‍ സൗജന്യഭക്ഷണ പൊതി വിതര ണ പദ്ധതി ആരംഭിച്ചത്.പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രത്യേകം തയ്യാ റാക്കിയ കൗണ്ടര്‍ വഴിയാണ് പൊതിച്ചോര്‍ നല്കി വരുന്നത്.സ്വന്തം വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം പൊതികളിലാക്കി കൃത്യസമയ ത്ത് പാഥേയം കൗണ്ടറിലേക്ക് എത്തിക്കുന്ന സതീഷ് കാഞ്ഞിരപ്പുഴ യും കുടുംബവുമാണ് പദ്ധതിയുടെ വിജയത്തിലെ മുഖ്യഘടകമെന്ന് സംഘാടര്‍ പറഞ്ഞു.പിന്നിട്ട ദിവസങ്ങള്‍ക്കിടെ 3,500ലേറെ ഭക്ഷണ പൊതികള്‍ വിശക്കുന്നവര്‍ക്ക് മുന്നിലേക്കെത്തിച്ചിട്ടുള്ളത്.
പദ്ധതിയ്ക്ക് നൂറ് ദിവസം പൂര്‍ത്തിയാകുന്ന ഏപ്രില്‍ 10ന് സതീഷി നേയും കുടുംബത്തേയും ആദരിക്കുന്നതായി വോയ്സ് ഓഫ് മണ്ണാ ര്‍ക്കാട് ഭാരവാഹികള്‍ അറിയിച്ചു.പ്രമുഖ ഡോക്ടര്‍ കെ.എ.കമ്മാപ്പ, മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.അജിത്ത് കുമാര്‍,സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സം ബന്ധിക്കും.പദ്ധതിയുടെ നൂറാം ദിനത്തോടനുബന്ധിച്ച് പാഥേയം കൗണ്ടറില്‍ അശരണര്‍ക്ക് സ്വയം തെരഞ്ഞെടുക്കാവുന്ന തരത്തി ലുള്ള സൗജന്യ വസ്ത്ര കൗണ്ടര്‍ കൂടി ആരംഭിക്കാനാണ് തീരുമാനം.
