മണ്ണാര്‍ക്കാട്: നിരത്ത് പരിപാലന വിഭാഗം പലതവണ ടെണ്ടര്‍ ക്ഷ ണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതായതോടെ അനിശ്ചിതത്വത്തിലായ സംസ്ഥാന പാതയുടെ അറ്റകുറ്റപണികള്‍ ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് കുമരംപുത്തൂര്‍ സെക്ഷനെ തന്നെ ഏല്‍പ്പിച്ചു.ഇതോടെ കുമ രംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അവേശഷിക്കുന്ന അറ്റ കുറ്റപണികള്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ.കുമരംപുത്തൂര്‍ മുത ല്‍ അലനല്ലൂര്‍ വരെ പതിനൊന്നര കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി 25 ലക്ഷം രൂപയാണ് അനുവ ദിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചതോടെയാണ് വ്യാഴാഴ്ച ടെണ്ടര്‍ ചെയ്തു.ഏപ്രില്‍ 16 ആണ് ടെണ്ട ര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.18ന് തുറക്കും.
മാസങ്ങളായി കുണ്ടും കുഴികളുമായി കിടക്കുന്ന അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ദൂരത്തില്‍ വാഹനയാത്ര ഏറെ അപ കടഭീതിനിറഞ്ഞതാണ്.പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക്. ഒരു വര്‍ഷത്തിനിടെ രണ്ട് ജീവനുകളെയാണ് റോഡികളെ കുഴികള്‍ അപഹരിച്ചിട്ടുണ്ട്.എന്നിട്ടും അറ്റകുറ്റപണികള്‍ വൈകിയത് ശക്ത മായ പ്രതിഷേധത്തിനിടയാക്കി.ദിനംപ്രതി ആയിരക്കണക്കിന് വാ ഹനങ്ങള്‍ കടന്ന് പോകുന്ന സംസ്ഥാന പാതയില്‍ ഒരു ചെറിയ ഭാഗം മാത്രം ഡിഎല്പിയെ അടിസ്ഥാനമാക്കി നിരത്ത് പരിപാലനത്തിന് കൈമാറിയതാണ് കുഴപ്പമായത്.ആകെ തകര്‍ന്ന് കിടക്കുന്ന അരി യൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപണി ക്ക് കുമരംപുത്തൂര്‍ സെക്ഷനും എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു വെങ്കി ലും പ്രവൃത്തിയുടെ ചുമതല നിരത്ത് പരിപാലന വിഭാഗത്തിനെ ഏ ല്പ്പിക്കുകയായിരുന്നു.
അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ദൂരത്തെ റോഡ് അറ്റ കുറ്റപണികള്‍ നടത്തുന്നതിനായി ഈ വര്‍ഷം നിരത്ത് പരിപാലന വിഭാഗം നാല് തവണയാണ് ടെണ്ടര്‍ ക്ഷണിച്ചത്.കുമരംപുത്തൂര്‍ സെ ക്ഷന്‍ കീഴില്‍ സംസ്ഥാന പാതയുള്‍പ്പടെ 11 റോഡുകള്പ്പെടുന്ന ഗണ ത്തില്‍ ഒരു വര്‍ഷത്തെ നടത്തിപ്പു കരാറിലാണ് ഇവര്‍ ടെണ്ടര്‍ ക്ഷ ണിച്ചത്.മൂന്നേകാല്‍ കോടിയിലധികം രൂപയായിരുന്ന കരാര്‍ തുക. എന്നാല്‍ വലിയ നിക്ഷേപ തുക വേണ്ടിവരുമെന്നതിനാലും പ്രവൃ ത്തികളുമായി ബന്ധപ്പെട്ട ചില നിബന്ധനകളും വ്യവസ്ഥകളും കാ രണം കരാറെടുക്കാന്‍ ആരുമെത്തിയില്ല.ഇതോടെ നിരത്ത് പരിപാല വിഭാഗം സമ്മര്‍ദ്ദത്തിലും നിസ്സഹായവസ്ഥയിലുമായി.റോഡിന്റെ ശോച്യാവസ്ഥയും നിലനില്‍ക്കുന്ന പ്രതിഷേധവുമെല്ലാം കണക്കി ലെടുത്താണ് അറ്റകുറ്റപണികള്‍ വേഗത്തിലാക്കാന്‍ കുമരംപുത്തൂര്‍ സെക്ഷനെ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാന പാതയില്‍ 16 കിലോ മീറ്റര്‍ ദൂരത്തില്‍ മഴക്കാലം കഴി ഞ്ഞതിന് ശേഷം കുമരംപുത്തൂര്‍ സെക്ഷന്‍ ഉപരിതലം പുതുക്കല്‍, അറ്റകുറ്റപണികള്‍,കലുങ്കുകള്‍,അഴുക്കുചാല്‍ നിര്‍മാണം എന്നിവ യെല്ലാമായി 60 ലക്ഷത്തോളം രൂപയുടെ പ്രവൃത്തികള്‍ നടത്തിയി ട്ടുണ്ട്. കരാ റുകാരനായാല് പ്രവൃത്തി വേഗത്തില്‍ ആരംഭിച്ച് ഒരു മാസത്തിന കം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.അതേ സമയം വേന ല്‍മഴ ഒഴി യാതെ നില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട് .കാലാവ സ്ഥ അനു കൂലമായാല് കാലതാമസമില്ലാതെ തന്നെ പ്രവൃത്തി പൂര്‍ത്തീക രിക്കുമെന്ന് കുമരംപുത്തൂര്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു.
