മണ്ണാര്‍ക്കാട്: എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുകയാണ് സര് ക്കാര് നയമെന്നും അടുത്ത നാലുവര്‍ഷം കൊണ്ട് ഇതിനുള്ള പ്രവര് ത്തനത്തിന് പൊതുരൂപം നല്‍കുമെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു . ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാ ടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീ സുകള് സ്മാര്‍ട്ട് ആകുന്നതിനൊപ്പം ജീവനക്കാരും സ്മാര്‍ട്ടായി സഹക രിക്കണം. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിലൂടെ സാങ്കേ തിക വിദ്യ ഉപയോഗിച്ച് എല്ലാ രേഖകളും ആവശ്യക്കാരന്റെ കൈ വെള്ളയില്‍ എത്തിക്കുകയാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേ രളത്തിന്റെ ആദിവാസി മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് അടു ത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. പാലക്കാട്ടെ സര്‍ക്കാരി ന്റെ ആദ്യ നൂറുദിന പരിപാടിയുടെ ഭാഗമായി പതിനായിരം പട്ടയ ങ്ങള് വിതരണം ചെയ്യാന്‍ തീരുമാനിച്ചതില്‍ നിന്ന് അധികമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടാം നൂറുദിന പരിപാടിയില്‍ പതിനയ്യായിരം പട്ടയങ്ങളാണ് വിതരണം ചെയ്യാന്‍ നിര്‍ദേശമുള്ളത്. എന്നാല്‍ അതില്‍ ഏറെ വിതരണം ചെയ്യാന്‍ കഴിയുന്ന സ്ഥിയിലാ ണ്. ജില്ലയില്‍ മാത്രം അടുത്ത മാസം 6000 മുതല്‍ ഏഴായിരം പട്ടയ ങ്ങളാണ് വിതരണം ചെയ്യുക. രാജ്യത്ത് ഏകീകൃത തണ്ടപ്പേര് ഏര് പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ആധാറും ഭൂമി രജിസ്ട്രേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ അധികമായി ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്താനും ആ ഭൂമി പിടിച്ചെടു ത്ത് സാധാരണക്കാര്‍ക്ക് നല്‍കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കൊഴിഞ്ഞാമ്പാറയില്‍ നടന്ന പരിപാടിയില്‍ വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയിയില്‍ എം.എല്‍.എമാരായ കെ ബാബു, എ. പ്രഭാകരന്, ഷാഫി പറമ്പില്‍ എന്നിവര്‍ അധ്യക്ഷത വ ഹിച്ചു.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, ജില്ലാ പഞ്ചായത്ത് അംഗ ങ്ങളായ മാ ധുരി പത്മനാഭന്, മിനി മുരളി, മലമ്പുഴ ബ്ളോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡ ന്റ് എം. സതീഷ്, മരുതറോഡ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്, വാര്‍ഡ് അംഗങ്ങളായ ഹസീന ബാനു, പ്രീത, എ. ഡി. എം. മണികണ്ഠന്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് എന്‍. കെ. കൃപ, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ സെയ്തു മീരാന്‍, വിവി ധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, കെ. വേലു, കെ.ആര്. ഗോപിനാഥ്, ബാബു വെണ്ണക്കര, എം.എം. കബീര്‍, എന്നിവ ര്‍ സംസാരിച്ചു.
