കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം ഇറക്കത്തിന് സമീപം നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു.അഗളി ഡിവൈഎസ്പി എന്‍.മുരളീധരനും പേഴ്സണല്‍ സെക്യുരിറ്റി ഓഫീ സര് വിവേകും സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തി ല്‍പ്പെട്ടത്. പരിക്ക് സാരമുള്ളതല്ല.വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാ യിരുന്നു അപകടം.നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലില്‍ ഇടിച്ച് മൂന്ന് തവണ മറിഞ്ഞാണ് പാതയോരത്തേക്ക് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടസമയത്ത് മഴയുണ്ടായിരുന്നു. അഗളിയില്‍ നിന്നും പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. ഇരുവ രേയും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
