തച്ചനാട്ടുകര: ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം. താഴേ ക്കോട് വെള്ളപ്പാറ സ്വദേശി പടപാറക്കല് ബെനഡിക്ട് (20) ആണ് മരിച്ചത്.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജ് ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.രാവിലെ സൈക്കിള്‍ സവാരിക്കിടെ പുഴയിലേക്ക് കുളിക്കാനായെത്തിയതായിരുന്നു. ഫ യര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.