മണ്ണാര്‍ക്കാട്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മദര്‍ കെയര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.ഡോ.ജോണ്‍.ജെ.മഞ്ഞളി,ഡോ.ജിന്‍സി ജോസഫ്,ഡോ.സമീര്‍ ആനക്കച്ചേരി ക്യാമ്പിന് നേതൃത്വം നല്കി. നിരവധി പേര് പങ്കെടുത്തു.ഷുഗര്‍,ബി.പി,സ്പൈറോമെട്രി എന്നീ പരിശോധനകള്‍ സൗജന്യമായി നല്കി.രാവിലെ 10 മണിയ്ക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സമാപിച്ചു.
