മണ്ണാര്‍ക്കാട്:്നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത കളിലെ കൈവരികളില്‍ സ്ഥാപിച്ചിട്ടുള്ള പൂച്ചെടികള്‍ ചിലര്‍ മോ ഷ്ടിക്കുന്നതും നശിപ്പിക്കുന്നതും പതിവാകുന്നത് നഗരസഭയ്ക്കും വ്യാപാരികള്‍ക്കും ഒരു പോലെ തലവേദനയാകുന്നു.പൂച്ചെടികള്‍ സ്ഥാപിച്ചതിന് ശേഷം മൂന്ന് തവണയാണ് മോഷണം നടന്നിരിക്കു ന്നത്.സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് രണ്ട് തവ ണ എടുത്തവര്‍ തന്നെ തിരിച്ചെത്തിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നതായി വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം നെല്ലിപ്പുഴയില്‍ നിന്നാണ് ചെടിച്ചട്ടി കൊണ്ട് പോ യിരിക്കുന്നത്.ഇതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നി ട്ടുണ്ട്.ഈ സാഹചര്യത്തില്‍ ചെടികള്‍ മോഷ്ടിക്കുകയും നശിപ്പിക്കു കയും ചെയ്യുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പിയ്ക്ക് പരാ തി നല്കി.നഗരസഭയുടെയും വ്യാപാരി വ്യവസായി സംഘടനകളു ടേയും സഹകരണത്തോടെ ദേശീയപാതയുടെ ഇരുവശത്തും പൂച്ചെ ട്ടികള് സ്ഥാപിച്ച് പരിപാലിച്ചു വരുന്ന പദ്ധതി വിജയകരമായി പൂര്ത്തീകരിച്ചിട്ടുള്ളതാണെന്നും എന്നാല്‍ പദ്ധതിയ്്ക്ക് തുരങ്കം വെക്കുന്ന തരത്തിലാണ് ചെടികള്‍ മോഷ്ടിക്കുകയും നശിപ്പിക്കു കയും ചെയ്യുന്നതെന്ന് ചെയര്മാന് പരാതിയില്‍ പറഞ്ഞു. കുറ്റക്കാ രെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ദേശീയപാത നവീകരണത്തോടെ പുതിയ മുഖച്ഛായ കൈവന്ന നഗ രത്തിലെ നടപ്പാതയുടെ കൈവരികളില്‍ പൂച്ചെട്ടികള്‍ സ്ഥാപിച്ചത് കുളിര്‍മ പകരുന്ന കാഴ്ചയാണ്.ഒരു ചെടിച്ചട്ടി സ്ഥാപിക്കുന്നതിന് മു ന്നൂറ് രൂപയോളമാണ് ചെലവ് വന്നിട്ടുള്ളത്.നെല്ലിപ്പുഴ മുതല്‍ കുന്തി പ്പുഴ വരെ 1250 ഓളം ചെടിച്ചട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
