മണ്ണാര്‍ക്കാട്: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍ കോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം പ്രവര്‍ത്തിക്കു ന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നിയന്ത്ര ണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്.എന്നാല്‍ വ്യാജ ഓണ്‍ ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിര്‍ദേ ശം. വ്യക്തിഗത വിവരങ്ങളുമായി അപേക്ഷ സമര്‍പ്പിക്കാന്‍ പോകു ന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയകേന്ദ്രങ്ങള്‍ ആണെന്ന് ഉറപ്പു വരു ത്താന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡി.ടി പി. ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് വാങ്ങിയതിനു ശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊ തുജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി എടുക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പ ഞ്ചായത്തിലെ നിലവിലെ അക്ഷയകേന്ദ്രങ്ങള്‍ അപര്യാപ്തമാണെ ങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട് ജില്ലാ ഇ- ഗവേ ണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങ ള്‍ക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കും.

പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോ ഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!