അലനല്ലൂര്‍:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മണ്ണാര്‍ക്കാട് നിന്നും ഉപ്പുകുളത്തേക്ക് കെഎസ്ആര്‍ടിസി നാളെ മുതല്‍ സര്‍വീസ് ആരം ഭിക്കുന്നു.മണ്ണാര്‍ക്കാട് നിന്നും മേട്ടുപ്പാളയത്തേക്കുള്ള അന്തര്‍ സം സ്ഥാന ബസാണ് ഉപ്പുകുളത്തേക്ക് എത്തുക.രാവിലെ ഉപ്പുകുളത്ത് നിന്നും മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേയ്ക്കാണ് സര്‍വീസ്.പാലക്കാട് നിന്നും തിരിച്ച് മണ്ണാര്‍ക്കാടെത്തിയാണ് മേട്ടുപാളയത്തേക്ക് സര്‍വീ സ് നടത്തുക.
ബസിന്റെ സമയക്രമം ഇങ്ങിനെ.
രാവിലെ 5.50ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് അലനല്ലൂര്‍, കണ്ണംകു ണ്ട്,എടത്തനാട്ടുകര വഴി ഉപ്പുകുളത്ത് 6.55 ഓടെയെത്തും.7.10ന് ഉ പ്പുകുളത്ത് നിന്നും പാലക്കാട്ടേയ്ക്ക് പുറപ്പെടും.9.30ന് പാലക്കാടെ ത്തി 9.40ന് മണ്ണാര്‍ക്കാട്ടേയ്ക്ക് തിരിക്കും.11.05ഓടെ മണ്ണാര്‍ക്കാടെ ത്തുന്ന ബസ് 11.10ന് പുറപ്പെടും.അട്ടപ്പാടി,ആനക്കട്ടി വഴി മേട്ടുപ്പാ ളയം പോകും.ഇവിടെ നിന്നും വൈകീട്ട് 4.30ന് പുറപ്പെടുന്ന ബസ് 5.45ന് ആനക്കട്ടിയിലെത്തും.6 മണിക്ക് പുറപ്പെട്ട് 8.20ന് മണ്ണാര്‍ക്കാട് ഡിപ്പോയിലെത്തിച്ചേരുമെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മണ്ണാര്‍ക്കാട് നിന്നും ഉപ്പുകുളത്തേക്കുള്ള സ ര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയത്.വരുമാനം കുറവാ ണെന്നത് തന്നെയായിരുന്നു പ്രധാന കാരണം.ഇതോടെ അലന ല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശമായ ചളവ,പൊന്‍പാറ, പിലാച്ചോ ല,ഉപ്പുകുളം തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ ദുരി തത്തിലായി.ബസ് കയറണമെങ്കില്‍ ജീപ്പ്,ഓട്ടോറിക്ഷ തുടങ്ങി യ സമന്തര സര്‍വീസുകളില്‍ മൂന്നര കിലോമീറ്ററോളം സഞ്ചരിച്ച് കോ ട്ടപ്പള്ളയിലെത്തേണ്ട ഗതികേടിലായി.ഇതേ തുടര്‍ന്ന് വിവിധ രാ ഷ്ട്രീയ പാര്‍ട്ടികളും,ജനപ്രതിനിധികളും കെഎസ്ആര്‍ടിസിയ്ക്ക് നിവേദനം സമര്‍പ്പിച്ചതിന്റെ ഫലമായാണ് ഉപ്പുകുളം സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായത്.
നിലവില്‍ രാവിലെ മാത്രമാണ് സര്‍വീസ്.വൈകീട്ട് ഈ ഭാഗത്തേക്ക് സര്‍വീസില്ലാത്തതിന് യാത്രക്കാരെ പ്രയാസത്തിലാഴ്ത്തും. നിലവി ല്‍ വൈകീട്ട് 5 മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് 6 മണിക്ക് എടത്തനാട്ടു കരയെത്തുന്ന കെഎസ്ആര്‍ടിസി സര്‍വീസ് മാത്രമാണ് ഉള്ളത്.ഈ ബസ് 6.15ന് എടത്താനട്ടുകരയില്‍ നിന്നും മണ്ണാര്‍ക്കാടേക്ക് തിരി ക്കും.ഉപ്പുകുളം പ്രദേശത്തേക്ക് വൈകീട്ടു കൂടി സര്‍വീസ് നടത്തണ മെന്നാണ് യാത്രക്കാരുടെ ആവശ്യം.ഇക്കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്.