അലനല്ലൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ വാര്‍ഷിക ലക്ഷ്യം വേഗ ത്തില്‍ മറികടന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് റെക്കോര്‍ഡിട്ടു.2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം തൊഴില്‍ദിനങ്ങ ള്‍ സൃഷ്ടിച്ചാണ് പഞ്ചായത്തിന്റെ ഈ മുന്നേറ്റം.89,725 തൊഴില്‍ദിന ങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം നല്‍കിയത്.മാര്‍ച്ച് ആദ്യവാരം തന്നെ 1,33,236 തൊഴില്‍ ദിനങ്ങള്‍ സൃഷിച്ചു.നേട്ടം 150 ശതമാനം.അഞ്ച് കോടി രൂപയാണ് ആകെ ചെലവഴിച്ചത്.
വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പെണ്‍കരുത്തില്‍ 200 കിണറുകളാണ് ഒരുങ്ങിയത്. കാലിത്തൊഴു ത്ത്,അസോള ടാങ്ക്,ആട്ടിന്‍കൂട്,കോഴിക്കൂട്,തീറ്റപ്പുല്‍കൃഷി,കുളം നിര്‍മാണം എന്നിവയെല്ലാം നൂറ് ശതമാനം പൂര്‍ത്തീകരിച്ചു. ഇക്കാല യളവില്‍ 375 കുടുംബങ്ങള്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തികരി ച്ചു.പട്ടികവര്‍ഗത്തില്‍പ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കി.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുടുംബള്‍ ക്കും തൊഴില്‍ നല്‍കി പദ്ധതി അനുഗ്രഹമാക്കി.
കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലാണ് പഞ്ചായത്തിന്റെ ഈ മികവാര്‍ന്ന നേട്ടം.മഹാമാരി താണ്ഡവമാടി വര്‍ഷത്തില്‍ മൂന്ന് മാസം പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.അവശേഷിച്ച ഒമ്പ ത് മാസങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച തൊഴില്‍ദിനങ്ങ ള്‍ മറിടകന്നത് ഭരണസമിതി,സെക്രട്ടറി,അസി.സെക്രട്ടറി,മറ്റ് ഉദ്യോ ഗസ്ഥര്‍,തൊഴിലുറപ്പ് പദ്ധതി വിഭാഗം ജീവനക്കാരുടെ കൂട്ടായ പ്രവര്‍ ത്തന ഫലമായാണ്.തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിലെ അ യ്യായിരത്തോളം പേര്‍ക്കാണ് തൊഴില്‍കാര്‍ഡുള്ളത്.ഇതില്‍ 1200 ഓളം പേര്‍ പദ്ധതിയില്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു.
വേനല്‍ കനത്ത സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധത്തിന് പ്ര ത്യേക ഊന്നലാണ് പദ്ധതില്‍ നല്‍കിയിട്ടുള്ളത്.വെള്ളിയാര്‍ പുഴയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തയ്യാറെടുപ്പുകളായിട്ടുണ്ട്.മൈനര്‍ ഇറിഗേഷന്‍ നിര്‍ദേശിച്ചിട്ടുള്ള എട്ടിടങ്ങളില്‍ ചെളിയും മണ്ണും നീക്കം ചെയ്യാനും തീരം സംരക്ഷി ക്കാനുമുള്ള പ്രവൃത്തികള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഭര ണാനുമതി നല്‍കുകയും അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.താമസം വിനാ അംഗീ കാരം ലഭിച്ചാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ വെള്ളിയാന്റെ ഒഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.