മണ്ണാര്‍ക്കാട്: ചൂട് കുതിച്ചുയര്‍ന്ന മാര്‍ച്ച് മാസത്തില്‍ പാലക്കാട് ജി ല്ലയില്‍ വേനല്‍മഴയും വേണ്ടുവോളം ലഭിച്ചു.സാധാരണഗതിയില്‍ ഈ മാസം 24.9 മില്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് 35.6 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് തിരുവനന്തപുരം മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോ ര്‍ട്ട് ചെയ്യുന്നത്.43 ശതമാനം അധിക മഴയാണ് മാര്‍ച്ചില്‍ ജില്ലയ്ക്ക് ലഭിച്ചത്.
ഈ മാസം മണ്ണാര്‍ക്കാട് മൂന്ന് ദിവസങ്ങളിലാണ് കാര്യമായ മഴ ലഭി ച്ചിട്ടുള്ളതെന്ന് വനംഡിവിഷന്‍ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള മഴമാ പിനിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.23,25,30 തിയതി കളിലെ കണക്കനുസരിച്ച് ആകെ മണ്ണാര്‍ക്കാട് 49.6 മില്ലീ മീറ്റര്‍ മഴ യാണ് ലഭിച്ചത്.മലയോര മേഖലയിലടക്കം താലൂക്കിന്റെ വിവി ധ ഭാഗങ്ങളില്‍ കനത്ത കാറ്റിന്റേയും ഇടിയുടെയും അകമ്പടിയോ ടെയാണ് വേനല്‍മഴയെത്തിയത്.മരം വീണും മറ്റും നാശനഷ്ടങ്ങളും മേഖലയില്‍ നേരിട്ടിട്ടുണ്ട്.അട്ടപ്പാടി താലൂക്കില്‍ രണ്ട് മഴയാണ് ലഭിച്ചത്.
സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.മണ്ണ് തണുക്കെ മഴ ലഭിച്ചങ്കെിലും പുഴകളിലും കിണറുകളിലുമൊന്നും ജലനിരപ്പ് ഉയര്‍ത്തിയിട്ടില്ല. പലയിടങ്ങളി ലും കുടിവെള്ള പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.മണ്ണാര്‍ക്കാട് താലൂ ക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ,നെല്ലിപ്പുഴ,വെള്ളിയാര്‍ പുഴ കളെല്ലാം നന്നേ ശോഷിച്ചാണ് ഒഴുകുന്നത്.വേനല്‍ കൊടുമ്പിരി കൊള്ളുന്ന ഏപ്രില്‍,മെയ് മാസത്തില്‍ സ്ഥിതിയെന്താകുമെന്ന ആശങ്കയും ഉടലെടുക്കുന്നുണ്ട്.