അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി കമ്മിറ്റി ജനറല്‍ ബോഡി യോഗവും റമദാനിലേക്ക് സ്വാഗതം എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിനപ്രഭാഷണ പരിപാടിയും റിയാസ് ശറഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുഹമ്മദാലി തയ്യില്‍ അധ്യ ക്ഷനായി. മുഹമ്മദാ ലി മിഷ്‌ക്കാത്തി,ഹംസക്കുട്ടി സലഫി,മുസ്തഫ സ്വലാഹി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.എന്‍.എം.എം.എസ് നേടിയ ശാരിസ്ത, എല്‍. എസ്.എസ്.ജേതാക്കളായ റിദ കൊങ്ങത്ത്, നിദ ഫാത്തിമ തയ്യില്‍, അഫ്രീന്‍ ചാച്ചിപ്പാടന്‍ എന്നീ വിദ്യാര്‍ത്ഥിക ളെ അനുമോദിച്ചു.
മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.എസ്.എസ്. പരിശീലനവും മോട്ടിവേഷന്‍ ക്ലാസും പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.സ്ത്രീകളുള്‍പ്പടെ മഹല്ലി ലെ മുഴുവന്‍ അംഗങ്ങളേയും ഉള്‍പ്പെടുത്തിയാണ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.യോഗത്തില്‍ ഉയര്‍ന്ന് വന്ന കുടുംബിനികള്‍ക്ക് ഫാമിലി ബാഡ്ജറ്റിങ് ബോധവല്‍ക്കരണം, പലിശ രഹിത നിധി, സോ ളാര്‍ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ധാരണയായി.യൂസുഫ് പുല്ലിക്കുന്നന്‍, അസീസ് മാസ്റ്റര്‍, അഷ്റഫ് മാസ്റ്റര്‍, ഷാനവാസ് തയ്യില്‍, മുഹമ്മദ് നാസിം, അബ്ബാസ് മാസ്റ്റര്‍, മുഹമ്മദാലി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.