കോട്ടോപ്പാടം: ഗ്രാമീണ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന് 28.5 കോടിയുടെ ബജറ്റ്.28,52,03,390 കോടി രൂപ വരവും 27,75,31,500 രൂപ ചെലവും 76,71,890 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡ ന്റ് ശശികുമാര്‍ ഭീമനാട് അവതരിപ്പിച്ചു.
ലൈഫ്, ഗൃഹശ്രീ ഭവന പദ്ധതി 97.44 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ സ്ഥാ പിക്കുന്നതിനും പഞ്ചായത്ത് പാലിയേറ്റീവ് പദ്ധതി ഊര്‍ജ്ജിതമാക്കു ന്നതിനും 25 ലക്ഷം, ജീവനം പദ്ധതിയിലൂടെ ആരോഗ്യമേഖലയില്‍ 25.95 ലക്ഷം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തി, കുടുംബശ്രീ പദ്ധതികളിലൂടെ പ്രത്യേക ദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് 4.6 കോടി, നാട്ടുപാത ഗ്രാമീണ റോഡുകളുടെ വികസന ത്തിന് 1.96 കോടി, നാട്ടുവെളിച്ചം പദ്ധതിക്ക് 25 ലക്ഷം, മികവ് പദ്ധ തിക്ക് 23.5 ലക്ഷം, വയോജന പരിരക്ഷ പദ്ധതിക്ക് 15 ലക്ഷം, സാമൂ ഹ്യ ക്ഷേമപദ്ധതി 49 ലക്ഷം, പട്ടിക ജാതി – പട്ടിക വര്‍ഗ ക്ഷേമം 67 ലക്ഷം, കൃഷി അനുബന്ധ മേഖലക്ക് 32 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിലുള്‍പ്പെട്ട പ്രധാന പദ്ധതികള്‍.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യ ക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറ യില്‍ മുഹമ്മദാലി, ആരോഗ്യ – വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍, സെക്രട്ടറി റ്റി.കെ ദീപു തുടങ്ങിയ വര്‍ സംബന്ധിച്ചു.