മണ്ണാര്‍ക്കാട്:നാടകരംഗത്ത് അമ്പതു വര്‍ഷം പിന്നിട്ട കെ.പി.എസ് പയ്യനെടത്തിന്റെ നാടകങ്ങളിലെ അഭിനേതാക്കളും, അണിയറപ്ര വര്‍ത്തകരും ലോകനാടക ദിനത്തില്‍ പയ്യനെടത്ത് ഒത്തുചേര്‍ന്നു. അരങ്ങിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒരു പകല്‍ മുഴുവന്‍ നീണ്ട സംഗ മത്തില്‍ നൂറിലധികം പേര്‍ പങ്കാളികളായി.സപ്തസ്വര മ്യൂസിക്കിന് വേണ്ടി കെ.പി.എസിനെ വത്സകുമാര്‍ പൊന്നാട അണിയിച്ച് ആദരി ച്ചു.എ.കെ.അച്യുതന്‍,വറോടന്‍ മുഹമ്മദലി, എം.വി.നീലാംബരന്‍, റാഫി,എം.കെ.രാധാകൃഷ്ണന്‍,ആലീസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.എസിന്റെ നാടകങ്ങളില്‍ അഭിനയിച്ച പടുവില്‍ മുഹമ്മദ ലി,എ.ടി.മോഹനന്‍,എം.എ.സജി,മത്തായി മാച്ചാംതോട്,അരിയൂര്‍ ഗോവിന്ദന്‍കുട്ടി,കിഴയേടത്ത് രാധാകൃഷ്ണന്‍അഡ്വ.രാജീവ് നടക്കാവി ല്‍,അഡ്വ.ടി.എ.സിദ്ദീഖ് പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!