തൃത്താല: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യ ത്തില്‍ നടപ്പാക്കുന്ന ‘സ്ട്രീറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാട നം മാര്‍ച്ച് 31 ന് വൈകിട്ട് ആറിന് തൃത്താല വെള്ളിയാങ്കല്ല് ഡി ടി പി സി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍ വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് അധ്യക്ഷനാകും. സസ്റ്റൈനബിള്‍,ടാഞ്ചിബിള്‍,റെസ്‌പോണ്‍സിബിള്‍,എക്‌സ്പീരിയന്‍ ഷ്യല്‍,എത്‌നിക് ടൂറിസം ഹബ്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്ട്രീറ്റ്’. യു എന്‍ ഡബ്ല്യു ടി ഒയുടെ ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ത്തെ 10 പ്രദേശങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ പാലക്കാട് ജില്ലയില്‍ നിന്ന് തൃത്താല, പട്ടിത്തറ പഞ്ചായത്തുകളെ യാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ പ്രദേശത്തും സാധ്യത ക്കനുസരിച്ച് ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യൂസിന്‍/ ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/ എക്‌സ്പീരിയന്‍ഷ്യ ല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്‌സ് സ്ട്രീറ്റ് എന്നിങ്ങനെയുള്ള സ്ട്രീറ്റുകള്‍ നിലവില്‍ വരും. ഗ്രാമീണ ജീവിതത്തെ ഒട്ടും അലോസരപ്പെടുത്താതെയും പരിസ്ഥിതി സംര ക്ഷണം ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. സഞ്ചാരിക ള്‍ക്ക് ഗ്രാമീണജീവിതത്തിന്റെയും ഗ്രാമീണ സംസ്‌കാരത്തിന്റെ യും അനുഭവം ലഭ്യമാകും. തദ്ദേശീയജനതക്ക് അതുവഴി വരുമാന വും ലഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥി യാകും. ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം ഡയറക്ടര്‍ വി. ആര്‍. കൃഷ്ണതേജ മൈലവരപ്പ് പദ്ധതി വിശ ദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തൃ ത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. റജീന, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ജയ, പട്ടിത്തറ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പി. ബാലന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി എം സക്കറിയ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രന്‍, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, കപ്പൂര്‍ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍ കുഞ്ഞുണ്ണി, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. ശ്രീനിവാസന്‍, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തു ള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, ഷാനിബ ടീച്ചര്‍, കമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അനീഷ്, എ കൃഷ്ണകുമാര്‍, കുബറ ഷാജഹാന്‍, മാളിയേക്കല്‍ ബാവ, തൃത്താല ഗ്രാമ പഞ്ചായത്ത് അംഗം എം ഗോപിനാഥന്‍, പരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍കുമാര്‍, ഡി ടി പി സി സെക്രട്ടറി എസ്. വി. സില്‍ബര്‍ട് ജോസ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ നന്ദിയും പറയും.നാടന്‍ പാട്ടും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!