തിരുവനന്തപുരം: പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാ നമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വദനാരോഗ്യ വും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വാ യുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃ ദ്രോഗം,പ്രമേഹം,സ്‌ട്രോക്ക്,ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെ യും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നതിനും കാ രണമാകും. അതിനാല്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണ മെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലായി 159 ഡെന്റല്‍ യൂണിറ്റുകളും ദേശീ യ വദനാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 87 ഡെന്റല്‍ യൂണിറ്റുക ളും പ്രവര്‍ത്തിച്ചുവരുന്നു. ഇതിലൂടെ വിവിധ ദന്തരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകളും ഓര്‍ത്തോഗ്‌നാത്തിക് ചികിത്സയും മോണ സം ബന്ധിച്ച പെരിയൊഡോണ്ടല്‍ സര്‍ജറികളും കുഞ്ഞുങ്ങള്‍ക്കുള്ള പീഡോഡോന്റിക് ചികിത്സയും ദന്ത ക്രമീകരണ ഓര്‍ത്തോഡോ ന്റിക് ചികിത്സയും കൃത്രിമ ദന്തങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പ്രോ സ്‌ത്തോഡോന്റിക് ചികിത്സയും എന്‍ടോഡോന്റിക് ചികിത്സയും വദനാര്‍ബുദ ചികിത്സയും കമ്മ്യൂണിറ്റി ഡെന്റല്‍ പരിശോധനക ളും ഈ ഡെന്റല്‍ ക്ലിനിക്കുകളില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്ത മാക്കി.

വിവിധതരം വദന രോഗങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിന് വേ ണ്ടി ഒന്നിച്ചു പരിശ്രമിക്കാനുള്ള സന്ദേശമാണ് ലോക വദനാരോഗ്യ ദിനാചരണത്തിലൂടെ നല്‍കുന്നത്. ‘നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. നല്ല വദനാരോഗ്യം ലഭിക്കുന്നതിനുള്ള അവബോധം നല്‍കി ജനങ്ങ ളെ ശാക്തീകരിക്കുകയാണ് ലോക വദനാരോഗ്യദിനം ആചരിക്കു ന്നതിലൂടെ ലക്ഷ്യമിടുന്നത്.ലോക വദനാരോഗ്യ ദിനാചരണത്തി ന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ചു ഡെന്റല്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!