മണ്ണാര്‍ക്കാട്: ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങ ളൊരുക്കി സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമു ക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ‘തെളിനീരൊ ഴുകും നവകേരളം’ ജനകീയ ക്യാമ്പയിന് മാര്‍ഗരേഖയായി.മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചി ത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെ ത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടു ന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തി ല്‍ കര്‍മ്മപദ്ധതി രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അനുബന്ധ ഏജന്‍സികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധ തി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാ സ്ത്രീയ ഖര,ദ്രവ മാലിന്യ പദ്ധതികള്‍ ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരി ക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ജലസ്രോത സ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജ ന്‍സികളെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സന്നദ്ധ സം ഘടനകളേയും പങ്കെടുപ്പിച്ച് ജനകീയ വിദ്യാഭ്യാസ പരിപാടിയായാ ണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ‘തെളിനീ രൊഴുകും നവകേരളം’ ക്യാമ്പയിന്‍ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

സര്‍വതല സ്പര്‍ശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍ പ്രവര്‍ ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ജലസ്രോതസ്സുകള്‍ വൃത്തിയാ യി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കാന്‍ സാധി ക്കും. ദ്രവമാലിന്യ പരിപാലന മേഖലയില്‍ കേരളത്തിന്റെ സമഗ്ര മായ ചുവടുവയ്പ്പായിരിക്കും ‘തെളിനീരൊഴുകും നവകേരളം’ ക്യാ മ്പയിനെന്ന് മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!