മണ്ണാര്‍ക്കാട്: സൈലന്റ് വാലി വനമേഖലയിലെ തീപിടിത്തവു മായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.തീ മനുഷ്യനിര്‍മിതമാണെന്ന് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് വെളിപ്പെടു ത്തി.സ്വയമേവ ഉണ്ടായ തീപിടിത്തമല്ല.നാല് ദിവസത്തോളമാണ് സൈലന്റ് വാലിയുടെ ബഫര്‍സോണില്‍ അഗ്നിബാധ തുടര്‍ന്നത്. വനപാലകരും ഫയര്‍ വാച്ചര്‍മാരും വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ എത്തിയവരും ചേര്‍ന്നാണ് ഇന്നലയോടെ തീയണച്ചത്.പിന്നീട് തീ പിടിത്തമുണ്ടായ സ്ഥലങ്ങളില്‍ പരിശോധിച്ച് തീയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുള്ളതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറ ഞ്ഞു.കരിയിലകളും വീണു കിടന്ന മരങ്ങളുമാണ് കത്തി നശിച്ചി ട്ടുള്ളതെന്നും ജന്തുജാലങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.അതിനിടെ തീപിടിത്തവു മായി ബന്ധപ്പെട്ട് വനംമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.