മണ്ണാര്‍ക്കാട്: പൊള്ളുന്ന മീനച്ചൂടിന് ആശ്വാസമായി മണ്ണാര്‍ക്കാടി ന്റെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴയെത്തി. കരി മ്പ,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര പഞ്ചായത്തുകളിലാണ് ഇടിയോടു കൂടിയ വേനല്‍മഴ പെയ്തത്.ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മഴ പെയ്തത്.മലയോര മേഖലയില്‍ കാറ്റും മഴയും നാശം വിതച്ചു.മഴ ഒന്നര മണിക്കൂര്‍ നീണ്ട് നിന്നു.എന്നാല്‍ പൂരം നടക്കുന്ന മണ്ണാര്‍ക്കാട് നഗരത്തില്‍ മഴയുണ്ടായില്ല.
ദേശീയപാതയില്‍ അപകടങ്ങളുമുണ്ടായി.പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം വളവില്‍ ലോറി നിയന്ത്രണം വിട്ട് വൈ ദ്യുതി തൂണിലിടിച്ച് നിന്നു.വൈദ്യുതി തൂണ്‍ തകര്‍ന്നു. ആളപായമി ല്ലെന്നാണ് വിവരം.വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തു പ്പനാട് വളവില്‍ രണ്ട് കാറുകളില്‍ തട്ടി നിയ ന്ത്രണം വിട്ട ജീപ്പ് സമീപത്തെ മണ്‍കൂനയിലേക്ക് കയറി.
എടത്തനാട്ടുകര കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡില്‍ മണ്ഡപകുന്നില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.വൈദ്യുതി തൂണുകള്‍ തകര്‍ന്ന് മ ണിക്കൂറുകളോളം വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.വട്ടമ്പല ത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസനേയും വൈറ്റ് ഗാര്‍ഡും നാട്ടു കാരും ചേര്‍ന്ന് മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എട്ടോളം വൈദ്യു തി തൂണുകളാണ് തകര്‍ന്നത്.
മരങ്ങളും മറ്റ് വീണ് വേങ്ങ ഫീഡറിന് കീഴില്‍ വരുന്ന പ്രദേശങ്ങളി ല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രിയോടെയാണ് വൈദ്യു തി വിതരണം പൂര്‍വ്വസ്ഥിതിയിലായത്.