തച്ചനാട്ടുകര: കളിക്കാനായി ഉപ്പ വാങ്ങി നല്‍കിയ റുബിക്‌സ് ക്യൂബ് കൊണ്ട് സ്വന്തം പേരില്‍ റെക്കോര്‍ഡിട്ട് നാട്ടുകല്ലിലെ ഇരട്ടസഹോദ രികളായ കുരുന്നുകള്‍.55-ാം മൈല്‍ ഇശല്‍മഹലില്‍ അധ്യാപകനാ യ ഫൈസല്‍ -റാഷിദ ദമ്പതികളുടെ മക്കളായ മെഹ്‌റിനും മെഹ്‌സി നുമാണ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീ കാരം നേടിയിരിക്കുന്നത്.3×3 റുബീക്‌സ് ക്യൂബ് അതിവേഗത്തില്‍ സോള്‍വ് ചെയ്തതിനാണ് ആറു വയസ്സുകാരികളുടെ ഈ നേട്ടം. 2മി നുട്ട് 47 സെക്കന്റ് കൊണ്ട് റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍ എന്നതിനാണ് അവാര്‍ഡ്.
ബുദ്ധിയും ഏകാഗ്രതയും വര്‍ധിപ്പിക്കാനുതകുന്ന ഒരു ഗംഭീര കളി പ്പാട്ടം എന്ന നിലയ്ക്കാണ് ഫൈസല്‍ മക്കള്‍ക്ക് റൂബിക്‌സ് ക്യൂബ് വാങ്ങി നല്‍കിയത്.പലനിറത്തില്‍ തിരിഞ്ഞ നിന്ന കളിപ്പാട്ടത്തിലെ നിറങ്ങളെ ഒറ്റവരിയിലാക്കാന്‍ മെഹ്‌റിനും മെഹ്‌സിനും പതിയെ ശ്രമം തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു.ഉമ്മ റാഷിദ യൂട്യൂബില്‍ റൂബി ക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്നത് മനസ്സിലാക്കി കഥ രൂപത്തില്‍ മക്ക ള്‍ക്ക് പറഞ്ഞും നല്‍കി.പിന്നീടുള്ള ശ്രമങ്ങളില്‍ വേഗതയില്‍ തന്നെ ലോകം കീഴടക്കിയ സമചതുരക്കട്ടയിലെ ഓരോ നിറങ്ങളെയും ഒരേ വരിയിലെത്തിച്ച് അധികം വൈകാതെ ഉപ്പയേയും ഉമ്മയേയും മെസ്സിയും മെറിയും അമ്പരിപ്പിച്ചു.
ഇരുവരും റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്നതിന്റെ വീഡിയ ദൃ ശ്യം പകര്‍ത്തി ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് അതോറിറ്റിക്ക് അയ ച്ചു നല്‍കി.ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റേയും,ഏഷ്യാ ബു ക്ക് റെക്കോര്‍ഡ്‌സിന്റേയും മത്സര കടമ്പകള്‍ കടന്നാണ് കുരുന്നു കള്‍ അന്തര്‍ദേശീയ തലത്തിലെ അവാര്‍ഡ് കരസ്ഥമാക്കിയത്. അ ലനല്ലൂര്‍ കൊമ്പക്കല്‍ എഇടി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനി കളാണ് ഇരുവരും.ഇത്താത്തമാരെ കണ്ട് കുഞ്ഞനിയന്‍ രണ്ട് വയ സ്സുകാരന്‍ അഭിയാനും റൂബിക്‌സ് ക്യൂബ് കയ്യിലെടുത്തിട്ടുണ്ട്.