മണ്ണാര്‍ക്കാട്: നാടും നഗരവും തീര്‍ത്ത ഉത്സവതാളത്തില്‍ മണ്ണാര്‍ക്കാ ട് പൂരം പെയ്തിറങ്ങി.വാദ്യവിശേഷങ്ങളും വര്‍ണകാഴ്കളുമൊരുക്കി ഉദയര്‍കുന്ന് ഭഗവതിയുടെ വലിയാറാട്ട് പുരുഷാരം മതിമറന്നാഘോ ഷിച്ചു.പൂരപ്പൊലിമയുടെ വെണ്‍ചാമരം വീശി മണ്ണാര്‍ക്കാടിന് ഏ ഴാംപൂരം ആഘോഷത്തിന്റെ പൂക്കാലമായി.
പകല്‍പ്പൂരം കാണാന്‍ വിശ്വാസികള്‍ ഒഴുകിയെത്തി. തലയെടുപ്പി ന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും പുരുഷാരത്തെ താളക്കോ ലു കൊണ്ടു മേളക്കാരാക്കിയ വാദ്യക്കാരും ചേര്‍ന്ന് കാത്തിരുന്ന പൂരത്തെ വിസ്മയകരമാക്കി.ഉയരക്കേമന്‍ ചിറയ്ക്കല്‍ കാളിദാസന്‍ ഭഗവതിയുടെ തിടമ്പേറ്റി.പുതുകോവില്‍ പാര്‍ത്ഥസാരഥി, മംഗലാം കുന്ന് ശരണ്‍അയ്യപ്പന്‍,ചോയ്‌സണ്‍ അമ്പാടി കണ്ണന്‍,ഇത്തിത്താനം വിഷ്ണുനാരായണന്‍,ചെത്തല്ലൂര്‍ ദേവീദാസന്‍,ചിറയ്ക്കല്‍ ശ്രീ പരമേ ശ്വരന്‍ എന്നീ ഗജവീരന്‍മാരും ഏഴാംപൂരത്തിനെത്തിയപ്പോള്‍ ഉദയ ര്‍കുന്നിലമ്മയുടെ വലിയാറാട്ടിന് ആനച്ചന്തമായി.
രാവിലെ എട്ടു മണിയ്ക്ക് ഉദയര്‍കുന്നിലമ്മ ആറാട്ടിനായി കുന്തിപ്പു ഴയിലേക്ക് എഴുന്നെള്ളി.ഉറഞ്ഞു തുള്ളിയ കോമരങ്ങളും വാദ്യഘോ ഷങ്ങളും വിശ്വാസികളും ആറാട്ടുകടവു വരെയും അകമ്പടിയേകി. ക്ഷേത്രമുറ്റത്ത് കുനിശ്ശേരി അനിയന്‍മാരാരും,കോങ്ങാട് മധുവും, ക ല്ലേക്കുളങ്ങര കൃഷ്ണവാര്യരും ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരന്‍മാര്‍ ചേര്‍ന്ന് പഞ്ചവാദ്യത്തില്‍ നാദപ്രപഞ്ചം തീര്‍ ത്തു.പുരുഷാരം ആ നാദവിസ്മയങ്ങളിലലിഞ്ഞു.വലിയറാട്ടിലെ പ്ര സിദ്ധമായ കഞ്ഞിപ്പാര്‍ച്ച ആചാരത്തികവോടെ ഇത്തവണവും അ വിസ്മരണീയമായി.തുടര്‍ന്ന് മേളം,നാദസ്വരം.വൈകീട്ട് ഓട്ടന്‍ തുള്ള ല്‍,ഡബിള്‍ നാദസ്വരം,ഡബിള്‍ തായമ്പക,കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, ആറാട്ടെഴുന്നെള്ളിപ്പ്,പഞ്ചാരി മേളം,ഇടയ്ക്ക പ്രദക്ഷിണം, കാഴ്ച്ച ശിവേലി എന്നിവയുമുണ്ടായി.
നാളെയാണ് ചെട്ടിവേല.വൈകീട്ട് മുന്ന് മണി മുതല്‍ നാലു മണി വ രെ താന്ത്രിക ചടങ്ങുകള്‍ നടക്കും.തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അ കമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും.തുടര്‍ന്ന് ദീ പാരാധന,ആറാട്ടെഴുന്നെള്ളിപ്പ് നടക്കും.21 പ്രദക്ഷിണത്തിന് ശേഷം പൂരാഘോഷത്തിന് കൊടിയിറങ്ങും.