മണ്ണാർക്കാട്:അട്ടപ്പാടി മധു കേസ് വീണ്ടും മാറ്റി.പ്രതിഭാഗത്തിന് കേ സുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിൽ ചിലത് പരിശോധിക്കാൻ കു റച്ചു കൂടി സമയം ആവശ്യപെട്ടതിനെ തുടർന്നാണ് കേസ് മണ്ണാർ ക്കാട് സ്പെഷ്യൽ കോടതി 17 ലേക്ക് മാറ്റിയത്.കേസിൽ പുതിയ സ്പെഷ്യൽ പ്രൊസിക്യൂട്ടർ നിയമനം നടന്ന ശേഷം നാലാം തവണ യാണ് കേസ് മാറ്റുന്നത്.പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട് രേ ഖകൾ ലഭ്യമാക്കാനും,നൽകിയ ഡിജിറ്റൽ തെളിവുകളുടെ പരിശോ ധനക്കുമെല്ലാമായാണ് കൂടുതൽ സമയം അനുവദിക്കുന്നത്.എല്ലാ ആഴ്ചയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഹൈ കോടതിയിൽ റിപ്പോർട്ട് നൽകണം.ഇതിന്റെ ഭാഗമായാണ് എല്ലാ ആഴ്ചയും കേസ് പരിഗണിക്കുന്നത്.കേസ് വീണ്ടും പരിഗണിക്കുന്ന പതിനേഴാം തിയ്യ തിയോടെ കുറ്റപത്ര വായനക്കും,കൂടാതെ സാക്ഷി വിസ്താരത്തിനു ള്ള നടപടിക്രമങ്ങൾക്കും ക്രമീകരണമാകുമെന്നാണ് പ്രതീക്ഷ.