കുമരംപുത്തൂര്‍ : നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേ ഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു. എച്ച് ആര്‍ ഡി ട്രൈനര്‍ സി പി സുഹൈല്‍ ക്ളാസിനു നേതൃത്വം നല്‍കി.പ്രധാന അധ്യാപിക ശാലി നി,അധ്യാപകരായ ബഷീര്‍ എ.കെ,സാജി.ടി, കെ.ജുനൈന, സജിത, ജീന എന്നിവര്‍ പങ്കെടുത്തു.