കുമരംപുത്തൂര്‍: പഞ്ചായത്ത് പ്രദേശത്ത് ഹരിതകര്‍മ സേന ശേഖരി ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംഭരിക്കാനും തരംതിരിക്കാനും വേണ്ടി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഒരുങ്ങുന്നു. 2021-22 വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി ചുങ്കത്ത് പഞ്ചായത്തി ന്റെ അധീനതയിലുള്ള സ്ഥലത്താണ് മാലി ന്യ സംഭരണ കേന്ദ്രം നിര്‍മിക്കുന്നത്.ശുചിത്വമിഷന്റെ എട്ട് ലക്ഷം രൂപ ചെലഴിച്ചാണ് കേന്ദ്രം നിര്‍മിക്കുന്നത്.മൂന്ന് മാസത്തിനകം നിര്‍ മാണം പൂര്‍ത്തി യാക്കാനാണ് ലക്ഷ്യം.
മാസങ്ങള്‍ക്ക് മുമ്പാണ് വാര്‍ഡുകള്‍ തോറും മിനി എംസിഎഫ് സ്ഥാ പിച്ചത്.വീടുകളില്‍ നിന്നും ഹരിത കര്‍മ സേന ശേഖരിക്കുന്ന അ ജൈവ മാലിന്യങ്ങള്‍ ഇവിടെ ശേഖരിക്കുകയും നിറയുമ്പോള്‍ ബ്ലോ ക്ക് പഞ്ചായത്തിന്റെ അധീനതയില്‍ വട്ടമ്പലത്തുള്ള സ്ഥലത്ത് എ ത്തിച്ച് തരം തിരിച്ച് ഗ്രീന്‍ കേരള കമ്പനിയ്ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.ചുങ്കത്ത് പുതിയ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ മാ ലിന്യം സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ന്‍ പി.എം.നൗഫല്‍ തങ്ങള്‍,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍,പഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി കുഞ്ചീരത്ത് ,ടി.കെ ഷമീര്‍ സംബന്ധിച്ചു.