അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് തെരെഞ്ഞെടു ക്കപ്പെട്ട ഐ.എസ്.എല്‍ താരവും എടത്തനാട്ടുകര സ്വദേശിയുമായ ഫുട്‌ബോളര്‍ വി.പി. സുഹൈറിന് എടത്തനാട്ടുകര ടി.എ. എം യു. പി.സ്‌ക്കൂളില്‍ സ്വീകരണം നല്‍കി.
സ്‌കൂളില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമി വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.അക്കാദമിയില്‍ 40 വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നുണ്ട്.മാനേജര്‍ പി.അബൂബക്കര്‍ സുഹൈറിന് ഉപഹാര സമര്‍ പ്പണം നടത്തി.പി.ടി.എ വൈസ് പ്രസിഡണ്ട് പി.ജമാലുദ്ധീന്‍ ചടങ്ങി ല്‍ അധ്യക്ഷത വഹിച്ചു.യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാഡ് പ്രദര്‍ശനം, നോ വാര്‍ ഡിസ്‌പ്ലേ എന്നിവ നടന്നു.
ടി.കെ. അഷ്‌റഫ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി.ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ടി.പി. സ ഷീര്‍, കെ.എം. ജയശങ്കര്‍ , പി. ഷാഹിദ, ഫാത്തിമ, കെ.മിസ്ലി , കെ.വി.സഹല്‍, കെ.ടി.ജഫീര്‍ , ഐസ ഫലക്ഷ എന്നിവര്‍ സംസാരിച്ചു.