മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പോലീസ്, ഫയര്‍ ആന്റ് റെ സ്‌ക്യൂ വകുപ്പിലേക്ക് ഹോംഗാര്‍ഡ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷ ണിച്ചു. അടിസ്ഥാന യോഗ്യത: ആര്‍മി,നേവി, എയര്‍ഫോഴ്‌സ് എന്നീ സേനകളില്‍ നിന്നോ ബി. എസ്.എഫ്, സി.ആര്‍. പി. എഫ്, സി.ഐ. എസ്. എഫ്,എന്‍. എസ്. ജി, എസ്. എസ്. ബി, ആസ്സാം റൈഫിള്‍സ്, ഐ. ടി. ബി. എഫ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നി ന്നോ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, ജയില്‍ , എക്‌സൈസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അഹാഡ്‌സിലെ ആദിവാസി ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത -എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും. എസ്.എസ്.എല്‍.സി പാസ്സായവരുടെ അ ഭാവത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായിട്ടുള്ളവരെയും പരിഗണിക്കും. പ്രാ യപരിധി 35-58 വയസ്സ്. ദിവസ വേതനം 780 രൂപ, യൂണിഫോം അലവ ന്‍സ് 1500 രൂപ.
മാര്‍ച്ച് 31 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വിസസ്, പാലക്കാട് ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് വരെ. അപേക്ഷഫോമില്‍ ശരിയായ രീതിയില്‍ പൂരിപ്പിക്കാത്തതും, സമയ പരിധിയ്ക്കുള്ളില്‍ പൂരിപ്പിക്കാത്തതു മായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷയുടെ രണ്ട് സെറ്റ് നല്‍ക ണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരിശോധന യുടേയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ത്തില്‍ മുന്‍ഗ ണന ലഭിക്കും.
കായികക്ഷമതാ പരിശോധന- 100 മീറ്റര്‍ ഓട്ടം (18 സെക്കന്റ്)മൂന്ന് കിലോമീറ്റര്‍ നടത്തം (30 മിനിട്ട്) പൂര്‍ത്തിയാകണം. അപേക്ഷയോ ടൊപ്പം മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെയും എസ്.എസ്. എല്‍.സി /തത്തുല്യ യോഗ്യതയുടെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ 0491-2505702.