പാലക്കാട്: ലോകവനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി എറണാകുളം വണ്ടര്‍ലായിലേക്ക് കെ.എസ്.ആര്‍.ടി.സി. ഉല്ലാസയാ ത്ര നടത്തി. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ചായിരുന്നു മടക്കം.പരിപാടിയുടെ ഭാഗമായി യാത്രയില്‍ പങ്കെടുത്ത എല്ലാ വനി തകള്‍ക്കും ആദരപത്രം നല്‍കി. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തു.ജില്ലാ കോര്‍ഡിനേറ്റര്‍ വിജ യ് ശങ്കര്‍, ഇന്‍സ്പെക്ടര്‍ മഹേഷ് എന്നിവര്‍ പങ്കെടുത്തു. പാലക്കാടി ന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എന്ന പേരി ല്‍12ന് കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്‍.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്. കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേ ഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവി ധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദി നത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ പ്രസക്തി വിളിച്ചോതി പൂത പ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അധ്യകൃതര്‍ അ റിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. ഫോണ്‍-9746203571, 8714062425