മണ്ണാര്‍ക്കാട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷം നടത്തുന്ന പ്രധാന സര്‍വേകളില്‍ ഒന്നായ കേ രളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സര്‍വേ ആരംഭിച്ചു. കേരള ത്തിലെ കാര്‍ഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെ യും അവയുടെ നിലവിലെ പ്രവര്‍ത്തന രീതികളെയും കുറിച്ചുളള സമഗ്ര പഠനമാണ് സര്‍വേയിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതും മറ്റു സംസ്ഥാനങ്ങളില്‍ നി ന്ന് വരുന്നതുമായ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ മൊത്ത/ ചില്ലറ വ്യാ പാരം നടക്കുന്ന പൊതു കമ്പോളങ്ങളുടെ ഡയറക്ടറി തയ്യാറാക്കുക, പശ്ചാത്തല സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്തുക, അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മന സിലാക്കുക, ശുചിത്വ പരിപാലനം വിലയിരുത്തുക, മൊത്തക്കച്ച വടം നടത്തുന്ന വ്യാപാരികളുടെ വിവരങ്ങള്‍ ശേഖരിക്കുക, കമ്പോ ളത്തിലെ വ്യാപാരികള്‍ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവ രം ശേഖരിക്കുക, കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനരീതിയെ കുറി ച്ച് മനസിലാക്കുന്നതിനും അതുവഴി മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ ഭാഗമായുള്ള കമ്പോള പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഈ സര്‍വേയുടെ ലക്ഷ്യങ്ങള്‍.

ഓരോ കമ്പോളത്തിലും വിപണനം നടക്കുന്ന ദിവസങ്ങള്‍, ഇടവേള, പ്രവര്‍ത്തന സമയം, വിപണനം നടക്കുന്ന വിവിധയിനം ഉല്പന്നങ്ങ ളുടെ വിവരം, കമ്പോളവരവ്, അവ പ്രാദേശികമായി ഉല്‍പാദിപ്പിച്ച വയാണോ, അയല്‍ ജില്ലകളില്‍ നിന്ന് വരുന്നവയാണോ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണോ, വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവയാണോ തുടങ്ങിയവയാണ് വിഭാവനം ചെയ്തിട്ടുള്ള മറ്റു ലക്ഷ്യങ്ങള്‍, ഇതിനുപുറമേ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തി ച്ചുവരുന്ന മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുടെ വിവരവും സര്‍വേയുടെ ഭാഗമായി ശേഖരിക്കും. വ കുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തു ന്നത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 നകം സര്‍വേ പൂര്‍ത്തീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!