മണ്ണാര്‍ക്കാട് : റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിസ്ഡം ഇ സ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പ്രൊഫ്‌കോ ണ്‍ ജില്ലാനേതൃ സംഗമം ആവശ്യപ്പെട്ടു.ആക്രമണങ്ങള്‍ എല്ലാ കാല ഘട്ടങ്ങളിലും മനുഷ്യ ജീവനും, സ്വത്തി നും നഷ്ടങ്ങള്‍ മാത്രമേ നല്‍ കിയിട്ടുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നും സമാധാന ശ്രമങ്ങള്‍ക്ക് യു .എന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതൃസംഗമം ആ വശ്യപ്പെട്ടു.കോവിഡ് ദുരന്തം ലോകത്ത് യുദ്ധസമാനമായ സാഹച ര്യം സൃഷ്ടിച്ച് കടന്നു പോകുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ രാഷ്ട്ര ങ്ങളും ഇരു രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തിയാക്കി സമാധാനം പുന:സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 11 മുതല്‍ 13 വരെ തൃശൂര്‍ പെരുമ്പിലാവ് വെച്ച് 26-)മത് അന്താ രാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ‘പ്രൊഫ്കോണ്‍’ നട ക്കും. സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പരിപാടിക ള്‍ക്ക് സംഗമം അന്തിമരൂപം നല്‍കി.ജില്ലയിലെ പ്രൊഫഷണല്‍ കോ ളേജുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ സമ്മേളനങ്ങളും, സന്ദേശ കൈമാ റ്റവും നടക്കും.സമൂഹത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്ന് സംഘ ങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നടപടിക ള്‍ സ്വീകരിക്കും. ഇസ്ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിനെതി രെയുള്ള ബോധവല്‍ക്കരണ നടപടികള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങ ള്‍ ശക്തമാക്കുമെന്നും നേതൃസംഗമം അറിയിച്ചു.
വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് ഷാഹിന്‍ഷാ ചെര്‍പ്പുളശ്ശേരി നേതൃസംഗമം ഉദ്ഘാട നം ചെയ്തു. സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ സുല്‍ഫീക്കര്‍ പാലക്കാഴി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് അല്‍ ഹികമി, സാജിദ് പുതു നഗരം, ജോയിന്റ് സെക്രട്ടറിമാരായ എന്‍.എം ഇര്‍ഷാദ് അസ്ലം, അബ്ദുല്ല അല്‍ ഹികമി, ജവാദ് പട്ടാമ്പി, ഹസീബ് പാലക്കാട്, ടി.കെ ഷഹീര്‍ അല്‍ ഹികമി എടത്തനാട്ടുകര, ജാഷിര്‍ ആലത്തൂര്‍, സഫീര്‍ മണ്ണാര്‍ക്കാട്, ജസീം ഒലവക്കോട്, എന്‍.എം ആദില്‍ ഫുആദ് തച്ചമ്പാ റ, മന്‍ശൂഖ് അലനല്ലൂര്‍, ഇര്‍ഫാന്‍ ഒറ്റപ്പാലം, ഹിഷാം പട്ടാമ്പി, മുഹമ്മ ദ് ഷഫീഖ് അല്‍ ഹികമി, അബ്ബാസ് നജാത്തി, മുബാറക്ക് തച്ചമ്പാറ, നദീര്‍ പാലക്കാട്, നൂറുല്‍ അമീന്‍ ചുങ്കമന്ദം, തുടങ്ങിയവര്‍ സംസാ രിച്ചു.