മണ്ണാര്‍ക്കാട്: തെങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാര്‍ മോഷ്ടിച്ച സംസ്ഥാനാന്തര മോഷണ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തെ ങ്കര സ്വദേശി സുനീഷിന്റെ പൂട്ടിയിട്ട വീട്ടില്‍നിന്ന് കാറും ടിവി യും മോഷ്ടിച്ച കേസിലാണ് കര്‍ണാടകയിലെ ഉടുപ്പി സ്വദേശികളായ രക്ഷക് പൂജാരി (40), മഹാരാഷ്ട്രയിലെ ബര്‍ന്ദൂപ് സ്വദേശി ചന്ദ്രകാ ന്ത് പൂജാരി (21) എന്നിവരെ പിടികൂടിയത്. കാറും കണ്ടെടുത്തു. സി ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോയമ്പത്തൂര്‍, സേലം, ബെം ഗളൂരു, മഹാരാഷ്ട്ര എന്നിവടങ്ങൡലായിരുന്നു അന്വേഷണം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിരുന്നു .പ്രതികളെക്കു റിച്ച് ലഭ്യമായ വിവരങ്ങളെല്ലാം ഇതര സംസ്ഥാന സ്റ്റേഷനുകളുമായി പങ്കുവെക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മഹരാഷ്ട്രയിലെ താനെ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പേരും കുടുങ്ങിയത്.താനെ ക്രൈംബ്രാഞ്ച് വിവരം അറി യിച്ചതിനെ തുടര്‍ന്ന് സിഐ പി.അജിത്കുമാറിന്റെ നിര്‍ദേശ പ്രകാ രം എസ്‌ഐ കെ.ആര്‍.ജസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സം ഘം താനെയിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായി രുന്നു. ഇരുവരും മോഷണം, കൊലപാതകം ഉള്‍പ്പെടെ മറ്റ് കേസു കളിലും പ്രതികളാണെന്ന് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. സിപിഒമാരായ എം.സി.ഷാഫി, കെ.യു.റമീസ്, പി.ഷൗക്കത്ത്, കെ. ദാമോദരന്‍, ആലത്തൂര്‍ സ്റ്റേഷനിലെ കെ.കൃഷ്ണദാസ് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.