അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ ജിഒഎച്ച്എസ് സ് കൂളിലേക്ക് പോകുന്ന റോഡിന് എതിര്‍വശത്ത് നില്‍ക്കുന്ന ട്രാന്‍സ് ഫോര്‍മര്‍ അപകടഭീഷണിയാകുന്നതായി പരാതി.റോഡിന്റെ തൊ ട്ടരുകില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സുരക്ഷാ വേ ലിയും മറ്റുമില്ലാത്തതാണ് പരാതിയ്ക്ക് ഇടയാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ബസ് കാത്ത് നില്‍ക്കുന്നത് ട്രാന്‍ സ്‌ഫോര്‍മറിന് സമീപത്തായാണ്.വേലിയോ മറ്റ് സുരക്ഷാസംവിധാ നങ്ങളോ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ്‌യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കെഎസ്ഇബി അലനല്ലൂര്‍ അസി.എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍,ജനറല്‍ സെക്ര ട്ടറി റിഷാദ് പൂക്കാടഞ്ചേരി,നേതാക്കളായ ബിന്‍ഷാദ്,നസീബ് എന്നി വര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.വേണ്ട നടപടി സ്വീകരിക്കാമെ ന്ന് അസി.എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറി യിച്ചു.