മണ്ണാര്‍ക്കാട്: മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ ക്ഷീ ര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തി നുള്ള ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സ്ഥാ പിക്കുന്ന സൗര വൈദ്യുതി നിലയങ്ങള്‍ ജില്ലയിലെ 11 ക്ഷീര സംഘ ങ്ങളില്‍ പൂര്‍ത്തിയായി.മേനോന്‍പാറ,മാടമ്പാറ,മേനോന്‍തരിശ്ശ്, അ കത്തേത്തറ,അഞ്ചുമൂര്‍ത്തി, വാല്‍കുളമ്പ് ( 10 കിലോ വാട്ട് ),ചുള്ളി മട,പരിശക്കല്‍,മാങ്കാപ്പള്ളം വാളയാര്‍ ( 20 കിലോ വാട്ട് )മുതലമട (കിഴക്ക്)-50 കിലോവാട്ട് എന്നിങ്ങനെ ക്ഷീര സംഘങ്ങളില്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും കെ.എസ്.ഇ.ബി. ഓണ്‍ഗ്രിഡ്ഡില്‍ സംഘങ്ങള്‍ നല്‍കു ന്നു. ക്ഷീര സഹകരണസംഘങ്ങളുടെ ഉപയോഗത്തിനു ശേഷം അധികമായി ഉദ്പാദിപ്പിച്ച വൈദ്യുതി കെ.എസ്.ഇ.ബിക്ക് ലഭിക്കു ന്നുണ്ടെങ്കില്‍ ആയതിനുള്ള തുകയും അധിക വരുമാനമായി ഈ ക്ഷീര സഹകരണസംഘങ്ങള്‍ക്ക് ലഭിക്കും. ഗ്രിഡ് ബന്ധിത സൗ രോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുക വഴി ക്ഷീര സഹകരണ സംഘങ്ങ ള്‍ക്ക് വൈദ്യുത ചാര്‍ജ്ജ് ഇനത്തില്‍ വരുന്ന ചെലവ് പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇങ്ങിനെ മിച്ചം ലഭിക്കുന്ന തുക സംഘത്തിന്റെ മറ്റു പ്രവര്‍ത്ത നങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്നതോടൊപ്പം ക്ഷീര ക ര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് അടക്കമുള്ള ധനസഹായങ്ങളും നല്‍കു വാന്‍ കഴിയും.
പാല്‍ ശീതീകരണികള്‍(മില്‍ക്ക് കൂളറുകള്‍) സ്ഥാപിച്ച ക്ഷീര സം ഘങ്ങള്‍ക്ക് പ്രതിദിനം 3000 ലിറ്റര്‍ മുതല്‍ 15000 ലിറ്റര്‍ വരെ പാല്‍ ശീതീകരിക്കുന്നുണ്ട്. പ്രതിമാസം 16000/രൂപ മുതല്‍ 1 ലക്ഷം വരെ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഈ സംഘങ്ങള്‍ക്ക് ചിലവുണ്ട്. ഇ ത്തരത്തിലുള്ള ചിലവുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ക്ഷീര വിക സന വകുപ്പ് സബ്‌സിഡിയോടെ സോളാര്‍ പവര്‍ പ്ലാന്റുകള്‍ നിര്‍മ്മി ക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച ഏജ ന്‍സികള്‍ മുഖേനയാണ് ക്ഷീര സഹകരണ സംഘങ്ങള്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ആകെ ചെലവിന്റെ 75% അല്ലെ ങ്കില്‍ പരമാവധി 8 ലക്ഷം ഏതാണോ കുറവ് എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയില്‍ മാത്രം മുക്കാ ല്‍ കോടിയിലധികം സബ്‌സിഡിയായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാ നത്ത് തന്നെ കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇത്തരത്തി ല്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചത് പാലക്കാട് ജില്ലയിലാണ്. നില വിലുള്ള പദ്ധതികള്‍ പൂര്‍ണ്ണ വിജയം കണ്ടതിനെതുടര്‍ന്ന് കൂടുതല്‍ ക്ഷീര സംഘങ്ങള്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറ ക്ടര്‍ ജയസുജീഷ് പറഞ്ഞു.