പാലക്കാട്: ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇ ന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട 3.30ന് സംഘടിപ്പിക്കു ന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയി ല്‍ ആദിവാസി സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗ മായ പരമ്പരാഗത കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഉപയോ ഗിച്ചുള്ള കലാപ്രകടനം നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ നടക്കും.
ആസാദികാ അമൃത് മഹോത്സവില്‍ കാണികളുടെ മനം കവരാന്‍ ഗോത്രവിഭാഗത്തിന്റെ ഈരടികളും താളവുമായി ചലച്ചിത്ര പിന്ന ണി ഗായിക നഞ്ചിയമ്മയും കൂട്ടരുമെത്തും.ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്ര പ്രസ്ഥയില്‍ വൈകീട്ട് 3.30ന് സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയിലാണ് ആദിവാസി സം സ്‌കാരത്തിന്റേയും ചരിത്രത്തിന്റേയും ഭാഗമായ പരമ്പരാഗത ക ലാരൂപങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുള്ള കലാപ്രക ടനം നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ അരങ്ങേറും.
പൊറ,ദവില്‍,കൊഗല്,ജാല്‍ട്ര,ചെലങ്ക തുടങ്ങിയ പ്രധാന ആദിവാ സി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. കൃഷിയുമായി ബന്ധപ്പെ ട്ട ‘കമ്പളം'(വിളവെടുപ്പ്, വിളയിറക്കല്‍ ഉത്സവം), മരണാനന്തര ചട ങ്ങായ ‘ചീറ്’ എന്നിവയ്ക്ക് ഈ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചി രുന്നു. മരണാനന്തരചടങ്ങിന് ഊര് മുറ്റത്ത് മഞ്ചല്‍ ഉണ്ടാക്കി അതി ല്‍ കിടത്തുന്ന മൃതദേഹത്തിനു ചുറ്റും ആദിവാസിഗാനങ്ങളും വാ ദ്യമേളവുമായി ഊരുകാര്‍ നൃത്തംവയ്ക്കും. മരണാനന്തരചടങ്ങിനു മാത്രമാണ് ഇപ്പോള്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നത്. കോ ടമഞ്ഞ് മൂടിയ സ്ഥലങ്ങളില്‍ വന്യമൃഗങ്ങളെ അകറ്റാനും ഈ സംഗീ തം ഉപയോഗിച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഗോത്രവാദ്യം പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയായിരിക്കും അമൃത് മഹോത്സവില്‍ എത്തുന്നവര്‍ക്ക് ലഭിക്കു ക. 16 കലാകാരന്മാരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാമേള യില്‍ പങ്കെടുക്കും.
അയ്യപ്പനും കോശിയും എന്ന മലയാള ചലച്ചിത്രത്തിലെ ‘കലകാത്ത’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി മനസ്സുകളിലേക്ക് നഞ്ചിയ മ്മ ചേക്കേറിയത്. അട്ടപ്പാടിയിലെ ഗോത്ര കലാരൂപങ്ങളുടെ തനതു കാഴ്ചകള്‍ നേരത്തെ ചലച്ചിത്രങ്ങളില്‍ മിന്നിമറഞ്ഞെങ്കിലും നഞ്ചിയ മ്മയുടെ പാട്ട് പതിച്ചത് മലയാളിയുടെ മനസിലേക്കായിരുന്നു. സം സ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ് കൂടി യായ നഞ്ചിയമ്മ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടു കള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറത്തിറ ക്കിയ ആദിവാസി ഭാഷയിലുള്ള പ്രൊമോഷന്‍ ഗാനവും ആലപിച്ചി ട്ടുണ്ട്.