അഗളി: സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനി വ് 108 ആംബുലന്‍സില്‍ അട്ടപ്പാടിയിലെ ആദിവാസി യുവതിയ്ക്ക് സുഖപ്രസവം.പ്രസവ വേദനയെ തുടര്‍ന്ന് ആരോഗ്യം വഷളായ യു വതിയുടെ പ്രസവം സുരക്ഷിതമായെടുത്തത് ആംബുലന്‍സ് ജീവന ക്കാര്‍.പാലൂര്‍ ദോടുഗട്ടി ഊരിലെ ഈശ്വരന്റെ ഭാര്യ രാധ (27) യാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.രാധയുടെ രണ്ടാമത്തെ കുഞ്ഞാണിത്.
ശനിയാഴ്ച രാത്രി 12.30ഓടെയാണ് രാധയ്ക്ക് പ്രസവ വേദന അനുഭവ പ്പെട്ടത്.ആശുപത്രിയിലെത്താന്‍ കനിവ് 108 ആംബുലന്‍സിന്റെ സ ഹായം തേടുകയായിരുന്നു.കണ്‍ട്രോള്‍ റൂമില്‍ നിന്നും കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിലേക്ക് വിവരം ലഭിച്ചതോടെ എമര്‍ജന്‍സി മെഡിക്ക ല്‍ ടെക്‌നീഷ്യന്‍ ജിന്റോ ജോസ്,പൈലറ്റ് കെ. എം ലിനേഷ് എന്നിവ ര്‍ ഊരിലേക്ക് തിരിച്ചു.എന്നാല്‍ ഊരിലേക്ക് വാഹനം എത്തിച്ചേരുക പ്രയാസമായിരുന്നു.ഇതേ തുടര്‍ന്ന് ആംബുലന്‍സ് ഊരിന് സമീപം നിര്‍ത്തി സ്‌ട്രെച്ചറുമായി ഇരുവരും ഊരിലെത്തുകയും യുവതിയെ ഊരുവാസികളുടെ സഹായത്തോടെ ആംബുലന്‍സിലേക്ക് മാറ്റുക യും ചെയ്തു.
ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ ചീരകടവ് എത്തിയപ്പോഴേ ക്കും രാധയുടെ ആരോഗ്യ നില പാടെ വഷളായി.തെല്ലും നേരം കള യാതെ ടെക്‌നീഷ്യന്‍ ജിന്റോ ജോസ് ആംബുലന്‍സില്‍ പ്രസവത്തി നായുള്ള സജ്ജീകരണങ്ങളൊരുക്കി.ഞായറാഴ്ച പുലര്‍ച്ചെ 1.140ന് ജിന്റോയുടെ പരിചരണത്തില്‍ രാധ പ്രസവിച്ചു.പ്രാഥമിക പരിച രണം നല്‍കി അമ്മയേയും കുഞ്ഞിനേയും കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബു ലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപ ത്രി അധികൃതര്‍ അറിയിച്ചു.