മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ക്വാറികള്‍, ക്രഷറുകള്‍, ധാതു സംഭര ണത്തിനുള്ള ഡിപ്പോകള്‍ എന്നിവയുടേതുള്‍പ്പെടെ സകല വിവര ങ്ങളും പൊതുജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തില്‍ ഡാ ഷ്ബോര്‍ഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാ ഷ്ബോര്‍ഡില്‍ ക്വാറി, ക്രഷര്‍ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വി വരങ്ങള്‍ എന്നിവ ഉപഗ്രഹ/ ഭൂപടത്തില്‍ അടയാളപ്പെടുത്തി കാണാ നാകും.
ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനന ത്തിന് അനുമതി നല്‍കിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തു നിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ പാസ് നല്‍ കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയും ഡാഷ്ബോര്‍ഡില്‍ നല്‍ കിയിട്ടുണ്ട്.കേരള ഓണ്‍ലൈന്‍ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സര്‍വീസ് എന്ന വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങളാണ് ഡാഷ്ബോര്‍ഡില്‍ ലഭ്യമാക്കിയിരിക്കുന്ന ത്.
സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റല്‍ സര്‍വേ നട ത്താന്‍ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്. ഡ്രോണ്‍ ലി ഡാര്‍ സര്‍വേ സംവിധാനം, ജി. ഐ. എസ് എന്നിവയുടെ സാധ്യതക ള്‍ മനസിലാക്കി വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനവു മായി സംയോജിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതിനായി കെല്‍ട്രോ ണ്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിന്റെ എല്ലാ ഓഫീ സുകളിലും ഇ ഓഫീസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടു ണ്ട്. നിലവില്‍ ഡയറക്ട്രേറ്റില്‍ ഇ ഓഫീസ് നടപ്പാക്കിയിട്ടുണ്ട്. വകു പ്പിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി www.dmg.kerala.gov.in എന്ന നവീ കരിച്ച വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 593 ക്വാറിക ള്‍/ മൈനുകള്‍, 642 ക്രഷറുകള്‍, 1217 ധാതു ഡിപ്പോകള്‍ എന്നിവയാ ണുള്ളത്.