അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തി ന്റെ ലോഗ പ്രകാശനം സിപിഎം നേതാവ് കെ എ സുദര്‍ശന കുമാര്‍ നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ വി അബ്ദുള്‍ സലീം അ ധ്യക്ഷനായി.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ഡിവൈഎഫ്‌ഐ നേതാക്കളായ ജസീല്‍, സുനില്‍ദാസ്,ശിഹാബ്,ഫാബിര്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, സം ഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.മാര്‍ച്ച് 14ന് അല നല്ലൂര്‍ പിപിഎച്ച് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. ബ്ലോക്കിലെ 35000 അംഗങ്ങളെ പ്രതിനിധീകരിച്ച് 169 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എം റംഷീക്ക് സ്വാഗതവും കെ റീജിത്ത് നന്ദിയും പറഞ്ഞു.