മണ്ണാര്‍ക്കാട്: സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവിനുള്ളില്‍ ഭിന്നശേഷി ആനുകൂല്യങ്ങള്‍ ക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികള്‍ ലഭിച്ച തിനാല്‍ ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് സമ യപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്. എച്ച്. പഞ്ചാകേശന്‍ സര്‍ക്കാരിന് ശുപാര്‍ശ ഉത്തരവു നല്‍കി. ശയ്യാ വലംബികളായ ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് വേഗത്തിലാക്കാന്‍ അക്ഷയ സെന്റര്‍ അധികൃതര്‍ ഭിന്നശേഷിക്കാരുടെ വീടുകളിലെ ത്തി മസ്റ്ററിംഗ് നടത്തണം. വിരല്‍ പതിപ്പ് എടുക്കാന്‍ കഴിയാത്തത് മൂലം ആധാര്‍കാര്‍ഡ് നിഷേധിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കാര്യ ത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റേയോ മുന്‍സിപ്പല്‍ ചെയര്‍മാന്റേയോ കോര്‍പ്പറേഷന്‍ മേയറുടേയോ സര്‍ട്ടിഫിക്കറ്റി ന്റെ അടിസ്ഥാനത്തില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനു ള്ള തീരുമാനമെടുക്കമെന്നും കമ്മീഷന്‍ ശുപാര്‍ശ ഉത്തരവ് നല്‍കി.