പദ്ധതിയ്ക്ക് 29.48 കോടി രൂപയുടെ കിഫ്ബി അനുമതി
പട്ടാമ്പി:തിരുവേഗപ്പുറ കാലടിക്കുന്ന് റഗുലേറ്റര്‍- ഫൂട്ട് ബ്രിഡ്ജിന് കി ഫ്ബിയില്‍ നിന്ന് 29.48 കോടി രൂപയുടെ അനുമതി. തൂതപ്പുഴ യ്ക്ക് കുറുകെ റഗുലേറ്റര്‍ ഫൂട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. കേ രള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ടര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാ ണ് പദ്ധതി ചുമതല. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും പ്ലാനും എസ്റ്റിമേറ്റും കിഫ്ബിയുടെ അനുമതിയക്കായി സമര്‍പ്പിച്ചി രുന്നു. കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ച സാഹചര്യത്തി ല്‍ ടെണ്ടര്‍ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്ന് എം എല്‍എ മുഹമ്മദ് മുഹ്സിന്‍ അറിയിച്ചു.
ഡിസൈനിലും എസ്റ്റിമേറ്റിലും കാതലായ മാറ്റങ്ങള്‍
തിരുവേഗപ്പുറയില്‍ തൂതപുഴക്ക് കുറുകെ ഒരു തടയണ നിര്‍മ്മിക്കു ക എന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുഹസിന്‍ എം. എല്‍.എ ആയതിനു ശേഷം സംസ്ഥാന ബജറ്റില്‍ തിരുവേഗപ്പുറ പ ഞ്ചായത്തില്‍ കാലടിക്കുന്ന് റഗുലേറ്ററിനായി പ്രപ്പോസല്‍ നല്‍കു കയും തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കേ ബജറ്റില്‍ പ്രഖ്യാപി ക്കുകയും ചെയ്തു. പദ്ധതിയ്ക്കായി നിരവധി തവണ ഇന്‍വസ്റ്റിഗേഷ ന്‍ നടത്തി.ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ മുന്നേ തന്നെ പൂര്‍ത്തിയാ യെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഈ പ്രദേശങ്ങളില്‍ സംഭവിച്ചിട്ടു ള്ള പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍, ഡിസൈനിലും എസ്റ്റിമേറ്റി ലും കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. നേരത്തെ ഭരണാനു മതിയായത് 24.8 കോടിയാണെങ്കിലും ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു സാമ്പത്തിക അനുമതി 29.48 കോടിക്ക് ലഭ്യമായി.
200 ഹെക്ടര്‍ നെല്‍കൃഷിക്ക് സഹായകം
വരള്‍ച്ച അനുഭവപ്പെടുന്ന തിരുവേഗപ്പുറ പഞ്ചായത്തിലെയും മല പ്പുറം ഇരുമ്പിളിയം പഞ്ചായത്തിലേയും ജലസേചനത്തിനും കുടി വെള്ളത്തിനും ആവശ്യമായ വെള്ളം മഴക്കാലം കഴിയുന്നതോടെ സംഭരിച്ചു നിര്‍ത്തുക എന്നതാണ് തടയണ കൊണ്ട് ലക്ഷ്യമിടുന്നത്. തടയണ യാഥാര്‍ത്ഥ്യമായാല്‍ ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്ത് വെളളം സംഭരിച്ചു നിര്‍ത്താന്‍ സാധിക്കും. ഇത് ഇരുനൂറ് ഹെക്ടറോ ളം നെല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. പച്ചക്കറി കൃഷിക്കും പദ്ധതി സഹായകരമാകും. പദ്ധതി പൂര്‍ത്തികരിക്കുന്നതോടെ പാട ങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭിക്കുന്ന രീതിയില്‍ ഇറിഗേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു.