അലനല്ലൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2022ന്റെ ഭാഗമാ യി ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞം കൃത്യതയോടെ കോവി ഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിനെ കുറിച്ച് അലനല്ലൂര്‍ സാമൂ ഹിക ആരോഗ്യ കേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി അര്‍ദ്ധ ദിന പരിശീലന പരിപാടി നടത്തി.ഈ മാസം 27ന് രാവിലെ എട്ടു മ ണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുക.അലനല്ലൂര്‍ പഞ്ചായത്തില്‍ ഒരു ട്രാന്‍സി സ്റ്റ് ബൂത്തടക്കം 52 കേന്ദ്രങ്ങളിലായാണ് തുള്ളിമരുന്ന് വിതരണം ചെയ്യുകഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാരായണന്‍,ഹെല്‍ത്ത് ഇന്‍സ്‌ പെക്ടര്‍ ഷംസുദ്ദീന്‍ കെ പി,പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് സൂപ്പര്‍ വൈ സര്‍ ദേവിക,പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രസന്ന,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി..

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!