അലനല്ലൂര്‍ : വളളുവനാട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെ.എല്‍.ജി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. വി. എഫ്.പി.ഒ ഓഫീസ് ഹാളില്‍ നടന്ന ക്ലാസ് 2022 ലെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് പി.ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. സംഘം ചെ യര്‍മാന്‍ കാസിം ആലായന്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രൂപ്പ്, വായ്പ, സം രംഭം, പദ്ധതികള്‍ എന്ന വിഷയത്തില്‍ ക്ലാസിന് കടമ്പഴിപ്പുറം ഐ. സി.ഡി.സി ചെയര്മാന് ചോലയില്‍ വാസുദേവന്‍, ഐ.സി.ഡി.സി ഡയറക്ടര്‍ ജേക്കബ്. സി.ജോണ്‍, സി.ഇ.ഒ എ.ടി. ദീപ, ബിന്ദു സത്യന് എന്നിവര്‍ നേതൃത്വം നല്കി.ഡയറക്ടര്‍മാരായ ഷെരീഫ് പാലക്കണ്ണി, ഭരത്.സി. അയിനിക്കോട്ടില്‍, വി.സി.കൃഷ്ണദാസ്, ബി.മുനവ്വര്‍ അഹ മ്മദ്, എസ്.കെ ശശിപാല്‍, വിനീത കോട്ടോപ്പാടം,സിദ്ധീഖ് കളത്തി ല്‍, ഫസ്ന കെ. യൂസഫ്, എന്നിവര്‍ സംസാരിച്ചു.വി.എഫ്.പി.ഒ സെ ക്രട്ടറി കെരീം അലനല്ലൂര്‍ സ്വാഗതവും വൈസ് ചെയര്മാന് ചൂരക്കാ ട്ടില് അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.