മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി മ ണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏകീ കൃത തദ്ദേശ സ്വയംഭരണ സര്‍വീസ് നവകേരള കര്‍മ്മ പരിപാടി എ ന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് വിനയന്‍,ഹസ്സന്‍ മുഹമ്മദ് എന്നി വര്‍ ക്ലാസ്സെടുത്തു.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.നാരായണന്‍കുട്ടി, സതീരാമരാജ ന്‍,ജസീന അക്കര,മുള്ളത്ത് ലത,രാമചന്ദ്രന്‍ മാസ്റ്റര്‍,കെപിഎം സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ സ്വാഗ തവും ജോയിന്റ് ബിഡിഒ കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു.