മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഉത്സവങ്ങളില്‍ പങ്കെടു ക്കുന്ന ദേശങ്ങള്‍ക്ക് ഒരു ജോഡികാള അല്ലെങ്കില്‍ ഒരു കുതിര എന്നി വയെ എഴുന്നള്ളിക്കാം.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉ ത്സവങ്ങളുടെ നടത്തിപ്പും കാള-കുതിര പ്രതീകങ്ങള്‍ എഴുന്നെള്ളി ക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.
കാള – കുതിര എന്നിവയെ എഴുന്നള്ളിക്കുന്ന ഘോഷയാത്രകളില്‍ പരമാവധി 25 പേരെ മാത്രം പങ്കെടുപ്പിക്കാം. രണ്ട് ഡോസ് വാക്‌സി നേഷന്‍ എടുത്തിട്ടുള്ളവരോ അല്ലെങ്കില്‍ 72 മ ണിക്കൂറിനുള്ളില്‍ എടുത്ത ആര്‍. ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ് കൈവശ മുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവ ര്‍ക്ക് മാത്രം പങ്കെ ടുക്കാം.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ ശനമായി പാലിക്ക ണം.ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സംഘാടകര്‍ക്കെ തിരെ ദുരന്ത നിവാ രണ നിയമം 2005, കേരള പകര്‍ച്ചവ്യാധി നിയമം (ഓര്‍ ഡിനന്‍സ് )2020 പ്രകാരമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരി ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.