ഒറ്റപ്പാലം: ഭാരതപ്പുഴ തീരത്തെ ജൈവ വൈവിധ്യ സംരക്ഷണ മാസ്റ്റ ർ പ്ലാനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗ സ്ഥ -ജനപ്രതിനിധി സംഘം ഒറ്റപ്പാലം മായന്നൂർ പാലത്തിനടുത്തു ള്ള പുഴ പ്രദേശത്ത് സന്ദർശനം നടത്തി.രണ്ടുവർഷം മുൻപ് ഭാരത പ്പുഴയോരത്ത് ഉണ്ടായ തീ പിടുത്തത്തിൽ നിരവധി പക്ഷി ജന്തു ജാ ലങ്ങൾക്ക് അപകടം സംഭവിച്ചിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനു ള്ള പദ്ധതി തയാറാക്കാൻ വനം, പോലീസ്, വകുപ്പുകളെയും ജില്ലാ ഭരണകൂടത്തെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിലായിരുന്നു സന്ദർശനം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഭാ രതപ്പുഴയുടെ തീര പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന തായി ജില്ലാ കളക്ടർ അറിയിച്ചു.ഇതിന്റെ ആദ്യ പടിയായി മായന്നൂ ർ പാലത്തിനു താഴെകൂടിയുള്ള ഭാരതപ്പുഴയിലേക്കുള്ള വഴിയിൽ കമ്പിവേലി കെട്ടി നിയന്ത്രണം ഏർപ്പെടുത്തും. മുനിസിപ്പാലിറ്റിയു ടെ സഹായത്തോടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അതി ക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും. പോലീസും വനംവകുപ്പും ഈ പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കുകയും ചെയ്യും.
പുഴയിൽ എത്തുന്ന തദേശീയ, വിദേശ പക്ഷികളെ സംബന്ധിച്ച് പഠനം നടത്തുമെന്നും അവരുടെ രീതികൾക്ക് അനുസരിച്ച് സുര ക്ഷാ സംരക്ഷണ മാർഗ്ഗങ്ങൾ ഒരുക്കാനാണ് പദ്ധതിയെന്നും ഡി. എഫ്. ഒ കുറ ശ്രീനിവാസ് പറഞ്ഞു. ഭാരതപ്പുഴയുടെ കരകൾ ഉൾപ്പെടുന്ന ഭാഗത്തെ ജൈവ വൈവിധ്യം സംരക്ഷിക്കാൻ മാസ്റ്റ ർപ്ലാൻ തയ്യാറാക്കിയതായും ഡി. എഫ്. ഓ.വ്യക്തമാക്കി.
പുഴയും ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തന ങൾക്ക് പോലീസ് എല്ലാ സഹായവും ഒരുക്കുമെന്നും ജനമൈത്രി പോലിസിനെ ഉപയോഗിച്ച് പ്രദേശവാസികളിൽ ബോധവത്ക്കരണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഭാരതപ്പുഴയോരത്തെ പക്ഷി വൈവിധ്യങ്ങളുടെ സംരഷണത്തിന് നടത്തുന്ന മുഴുവൻ ശ്രമങ്ങൾക്കും ഒറ്റപ്പാലം നഗരസഭ മുന്നിൽ നിൽക്കുമെന്ന് നഗരസഭാ അധ്യക്ഷ ജാനകീ ദേവി ഉറപ്പ് നൽകി.
തഹസിൽദാർ അബ്ദുൾ മജീദ്, ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എ എസ്. പ്രദീപ്,റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ധീൻ, ഡി വൈ എസ് പി. സുരേഷ് വി, വില്ലേജ് ഓഫീസർ സത്യശീലൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.