പാലക്കാട്: ഹരിതമിത്രം – സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം ജി ല്ലാതല ഓൺലൈൻ പരിശീലന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലയിലെ ആദ്യഘട്ട പരിശീ ലനം 22 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് നൽകിയത്. ഖര മാലിന്യ സംസ്കരണത്തിന് ഹരിത കേരള മിഷൻ, ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷനു കീഴിൽ വാതിൽപ്പടി ശേഖരണം, പാഴ് വസ്തു ശേഖരണം, ഗാർഹിക – സ്ഥാപന – പൊതുസ്ഥലങ്ങളിൽ ജൈവമാലി ന്യ സംസ്കരണം തുടങ്ങിയ ശ്യംഖലാ സംവിധാനത്തിന് കീഴിലെ പ്ര വർത്തനങ്ങൾ, പ്രായോഗിക തലത്തിലെ ന്യൂനതകൾ, ഓരോ തലങ്ങ ളിലേയും ഭൗതിക സാമ്പത്തിക നേട്ടങ്ങൾ, അവയുടെ പുരോഗതി എന്നിവ വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഏകീകൃത ഓ ൺലൈനിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഹരി തമിത്രം – സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം. ഇത്തരത്തിലുള്ള ഏകീകൃത സംവിധാനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളു ടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താനും അടിസ്ഥാന ന്യൂനതകൾ പരിഹരിക്കാനും സാധിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗ സ്ഥർ, പൊതുജന സംവിധാനത്തിന്റെ ഭാഗമായ ജനകീയ കൂട്ടായ്മക ൾ, സംഘടനകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, വിവിധ സർക്കാ ർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ യും പങ്കാളിത്തത്തോടെയും ഹരിത മിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം വ്യവസ്ഥാപിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓൺലൈനായി നടന്ന പരിപാടിയിൽ കുടുംബശീ ജില്ലാ കോർഡി നേറ്റർ പി.സെയ്തലവി അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോർ ഡിനേറ്റർ ടി.ജി അബിജിത്ത്(ഹരിതമിത്രം – അനിവാര്യത), കെൽ ട്രോൺ ജില്ലാ എഞ്ചിനീയർ വി വൈശാഖ്(ഹരിതമിത്രം – സാങ്കേതി ക വിവരങ്ങൾ), ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ വൈ കല്യാണ കൃഷ്ണൻ(ഹരിതമിത്രം – പ്രവർത്തന ഘട്ടങ്ങൾ) എന്നിവർ പരിശീലന സെഷന് നേതൃത്വം നൽകി. ഹരിത കേരളം സംസ്ഥാന മിഷൻ കൺസൾട്ടന്റ് രാജേന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടർ ബെന്നി ജോസഫ്, കൊച്ചി റീജിയണൽ ജോയിന്റ് ഡയറക്ടർ അരുൺ രങ്കൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി. ദീപ, എ.ഡി.സി എം. ജി രാമദാസ്, കില ജില്ലാ ഫെസിലിറ്റേറ്റർ സി.പി. ജോൺ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!