അഗളി: കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന രീതിയില്‍ ആശുപത്രി പ്രവര്‍ത്തി പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗര്‍ഭിണിക ളായ ആദിവാസി സ്ത്രീകള്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം ലഭിക്കുന്നതിനും നവജാത ശിശു മരണങ്ങള്‍ ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ജുഡീ ഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.ഇക്കാര്യം ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ ഉറപ്പു വരുത്തണം. അട്ടപ്പാടി സ്വദേശിനി വിദ്യ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഗര്‍ഭിണിയായ തന്നെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ന്നും യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.വഴിമദ്ധ്യേ ആരോഗ്യനില വഷളാവുകയും ഇതേ തുടര്‍ന്ന് നവജാത ശിശു മരിച്ചെന്നും പരാതിയില്‍ പറയുന്നു.കമ്മീഷന്‍ പാല ക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആ രോപണങ്ങളെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിഷേധിച്ചു.
കോട്ടത്തറ ആശുപത്രില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോ ളജിസ്റ്റ് ഉണ്ടെങ്കിലും അവര്‍ പ്രസവാവധിയായതിനാല്‍ പകരം ഗൈ നക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈനിക്ക് ഒ.പി യില്‍ ദിവസേന 120 രോഗികള്‍ വരെ എത്താറുണ്ട്. പ്രതിമാസം 50 മുതല്‍ 60 വരെ പ്രസവം നടക്കാറുണ്ട്. ഇതില്‍ 80 ശത മാനവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെയാണ് താരതമ്യേന അടുത്തുള്ള പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നുണ്ട്.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്താല്‍ ദീര്‍ഘദൂരയാത്ര വേണ്ടി വരും.പെരിന്തല്‍മണ്ണയിലേ ക്ക് റഫര്‍ ചെയ്യുന്നത് വഴി മരണം 90 ശതമാനം കുറയ്ക്കാന്‍ കഴി ഞ്ഞിട്ടുണ്ട്. ഇവിടത്തെ ചികിത്സക്കെതിരെ പരാതിയുണ്ടായിട്ടില്ല. 2020 സെപ്റ്റംബര്‍ രണ്ടിനാണ് വിദ്യയെ പെരിന്തല്‍മണ്ണയിലെ ആശു പത്രിയിലേക്ക് റഫര്‍ ചെയ്തത്. ആംബുലന്‍സില്‍ ആശുപത്രി ജീവന ക്കാരെ ഒപ്പം വിടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നു. കുഞ്ഞിന്റെയും അമ്മയുടെയും നില വഷളായിരു ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.