അലനല്ലൂര്‍: സാമൂഹിക ആരോഗ്യേ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ജീ വന്‍രക്ഷാ മരുന്നുകള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് മണ്ഡലം കമ്മിറ്റി ആശുപത്രി പരിസരത്ത് പ്രതീകാത്മക ചികി ത്സയും മരുന്ന് വിതരണവും നടത്തി.പ്രമേഹം നിയന്ത്രിക്കു ന്നതിനു ള്ള മുന്‍നിര ഔഷധമായ മെറ്റ്ഫാര്‍മിന്‍,കഫ് സിറപ്പ് എന്നിവയുടെ അഭാവമാണ് പ്രധാനമായും നേരിടുന്നത്.ഒന്നര മാസത്തോളമായി ഫാര്‍മസിയില്‍ ഈ മരുന്നുകളില്ലാതായിട്ട്.രണ്ടര ലക്ഷം മെറ്റ്ഫാ ര്‍മിന്‍ ഗുളികള്‍ക്കായി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോര്‍ പ്പറേഷനിലേക്ക് ഇന്‍ഡന്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല. മരുന്നില്ലാത്തിത് പ്രമേഹ രോഗികളെ വലയ്ക്കുന്നുണ്ട്.ഈ സാഹച ര്യത്തിലാണ് സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിന്‍ ഉദ്ഘാട നം ചെയ്തു.ഡോക്ടറുടെ യൂണിഫോം ധരിച്ച് പരിശോധനയും നടത്തി. മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി. നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ വേണുഗോപാ ല്‍,ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സി സുഗുണകുമാരി, കാ സിം ആലായന്‍,യൂത്ത് കോണ്‍ഗ്രസ്,കോണ്‍ഗ്രസ് നേതാക്കളായ അ സീസ് കാര,ഹമീദ് ആലുങ്ങല്‍,സിറാജ് ആലായന്‍,ബഷീര്‍ നീറന്‍ കുഴിയില്‍,സി ജി മോഹനന്‍,ഷഫീക് സി,റംഷാദ് ബാവ ടി കെ, അ നൂപ് സി,ഷുഹൈബ് വഴങ്ങല്ലി,അഫ്‌സല്‍ കാലിദ് പി,വസീം മുറിയ ക്കണ്ണി എന്നിവര്‍ സംസാരിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ റാബിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തി. മെഡിക്കല്‍ കോര്‍പ്പറേഷന്റെ പാലക്കാട് വെയര്‍ഹൗസില്‍ സ്‌റ്റോ ക്കില്ലാത്താണ് അലനല്ലൂര്‍ ആശുപത്രിയിലേക്ക് മെറ്റ് ഫോര്‍മിനും കഫ് സിറപ്പും ലഭ്യമാകാത്തതിന്റെ കാരണം.പ്രമേഹ രോഗികള്‍ ക്കുള്ള മരുന്നും കഫ് സിറപ്പുമെല്ലാം പത്ത് ദിവസത്തിനകം ലഭ്യമാ കുമെന്നാണ് അറിയുന്നത്.