മണ്ണാര്‍ക്കാട് :നഗരത്തിലെ സുപ്രധാന റോഡായ നടമാളിക റോഡി ന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാ ക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.റോഡില്‍ പൂച്ചെടിക ള്‍ വെച്ച് പ്രതിഷേധിച്ചു.
മണ്ണാര്‍ക്കാട് നഗരത്തിന് സമാന്തരമായുള്ള ഈ പാത രണ്ട് വര്‍ഷ ത്തോളമായി തകര്‍ന്ന് കിടക്കുകയാണ്.പലകുറി ടെണ്ടര്‍ വെച്ചിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതായതിനാലാണ് നവീകരണം വൈകാനി ടയായത്.ഒടുവില്‍ ഡിസംബര്‍ മാസത്തില്‍ കരാറുകാരന്‍ ടെണ്ടര്‍ ഏറ്റെടുത്തതോടെ ജനുവരി മൂന്നാം വാരത്തോടെ പ്രവൃത്തികള്‍ ആ രംഭിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നുവെങ്കിലും ഇതുവരേയും നടപടിയായിട്ടില്ല.ഇതിനിടെ നഗരത്തില്‍ പുതിയഗതാഗത പരിഷ് കാരം നടപ്പിലാക്കിയിട്ടുണ്ട്.നടമാളിക റോഡ് നന്നാക്കാതെ ഗതാഗ തപരിഷ്‌കാരം പൂര്‍ണമാകില്ലെന്ന അഭിപ്രായം നിലനില്‍ക്കുമ്പോ ഴും റോഡ് പ്രവൃത്തികളാരംഭിക്കാന്‍ വൈകുന്നതാണ് പ്രതിഷേധ ങ്ങള്‍ക്ക് തിരികൊളുത്തുന്നത്.
നഗരത്തില്‍ ദേശീയപാതയോളം തന്നെ പ്രാധാന്യമുള്ള റോഡാണ് ഇത്.ദേശീയപാതയില്‍ കുരുക്കുണ്ടാകുമ്പോള്‍ ഇതുവഴിയാണ് വാ ഹനങ്ങള്‍ കടന്നു പോവുക.പച്ചക്കറി,മാര്‍ക്കറ്റ്,വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്,ആധാരം എഴുത്ത് ഓഫീസുകള്‍,സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസ്,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളി ലേക്കുള്ള ആയിരക്കണക്കിന് ആളുകള്‍ നിത്യേന ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ അകറ്റാന്‍ വൈകുന്നത് പ്രതിഷേധം ശക്ത മാക്കുകയാണ്.
സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ദാസന്‍ അധ്യക്ഷനായി. മോഹന്‍ദാസ്,മുഹമ്മദാലി,താഹിര്‍,സുധീര്‍ എന്നിവര്‍ സംബന്ധി ച്ചു.യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി ടി ദാസപ്പന്‍ സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.