മണ്ണാര്‍ക്കാട്: കഴിഞ്ഞ കാലവര്‍ഷക്കെടുതി മൂലം ഗതഗാതയോഗ്യ മല്ലാതായി തീര്‍ന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പത്ത് ഗ്രാമീണ റോ ഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വെള്ളപ്പൊക്ക ദുരി താശ്വാസ ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.
അലനല്ലൂര്‍ പഞ്ചായത്തിലെ തടിയംപറമ്പ്-കൊമ്പംകല്ല് റോഡ് ,കൂമ ഞ്ചിറ – ഹൈസ്‌കൂള്‍ റോഡ് ,കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പം -മില്ലുംപടി -സ്‌കൂള്‍ റോഡ്,കച്ചേരിപ്പറമ്പ്-കുന്നശ്ശേരി മെയിന്‍ റോ ഡ്,കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിപ്പ ടി-ആലക്കുന്ന് റോഡ്, മണ്ണാര്‍ക്കാട് നഗരസഭയിലെ പൂക്കുന്ന് കോള നി റോഡ്,തെങ്കര പ ഞ്ചായത്തിലെ മണലടി-മുണ്ടക്കണ്ണി റോഡ്, അഗളി പഞ്ചായത്തി ലെ കക്കുപ്പടി-താഴെ ഊര് റോഡ്,ധോണിഗുണ്ട്-ദുണ്ടൂര്‍ റോഡ്, കോട്ടത്ത റ ചന്തക്കട-ശിരുവാണി പുഴ റോഡ് എന്നിവ യ്ക്കായി എട്ട് ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.ഈ മാസം രണ്ടിനാണ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തര വായിരിക്കുന്നത്.
2021-22ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുക അനുവദിക്കണമെ ന്നാവശ്യപ്പെട്ട് എംഎല്‍എ കഴിഞ്ഞ മാസം റെവന്യുവകുപ്പ് മന്ത്രി കെ രാജന് കത്ത് നല്‍കിയിരുന്നു.സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഭര ണാനുമതി നല്‍കിയിട്ടുള്ള പുനുരുദ്ധാരണ പ്രവൃത്തികള്‍ ഭരണാനു മതി നല്‍കിയ തിയതി മുതല്‍ ഒരു വര്‍ഷവും ആറ് മാസവും കൊ ണ്ട് പൂര്‍ത്തീകരിക്കണമെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ പറയു ന്നു.നഗരസഭ പരിധിയിലെ പ്രവൃത്തി അതത് എഞ്ചിനീയറിംഗ് വിഭാഗവും പഞ്ചായത്ത് പരിധിയിലേത് ബ്ലോക്ക് പഞ്ചായത്ത് എഞ്ചി നീയറിംഗ് വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എഞ്ചി നീയറിംഗ് വിഭാഗത്തിന്റെ അസാന്നിദ്ധ്യത്തില്‍ പ്രവൃത്തി നട ത്തേണ്ടുന്ന അധികാര പരിധിയില്‍ വരുന്ന പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ കൊണ്ടുമാണ് നിര്‍വ ഹിക്കേണ്ടത്.
പുനരുദ്ധാരണ പ്രവൃത്തി അനുവദിച്ച് ലഭിക്കുന്ന തദ്ദേശ സ്വയം ഭരണം സ്ഥാപനം ഭരണാനുമതി തിയതി മുതല്‍ ആറ് മാസത്തി നുള്ളില്‍ അുവദിച്ച പ്രവൃത്തി നിര്‍വഹിക്കാനുള്ള കരാറില്‍ ഏര്‍ പ്പെട്ട് പ്രസ്തുത കരാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാത്തപക്ഷം ഭര ണാനുമതി റദ്ദാക്കും.പ്രവൃത്തികള്‍ ആവര്‍ത്തനം വരാത്ത രീതി യിലും സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഡം കര്‍ശന മായി പാലിക്കുന്നുണ്ടെന്ന് സ്ഥല പരിശോധന നടത്തി അനുവദ നീയമാണോ എന്നതുള്‍പ്പടെ ഉറപ്പുവരുത്തിയും നിര്‍വഹിക്കേ ണ്ടതും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തി നിര്‍വഹണം നടത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും ഉത്തരവില്‍ പറയുന്നു.