മണ്ണാര്‍ക്കാട് :പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിലെ പട്ടിക ജാതി കോളനികളെ പ്രകാശിതമാക്കുന്ന ‘ഗ്രാമ വെളിച്ചം’ പദ്ധ തി നടപ്പിലാക്കുന്നു. ഒന്നാം ഘട്ടത്തില്‍ വിവിധ പഞ്ചായത്തുകളിലെ 15 കോളനികളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തി ല്‍ അറിയിച്ചു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ പുത്തന്‍വീട് കോളനി, വാര്‍ഡ് 15ലെ പുന്നപ്പാടം കോളനി, വാര്‍ഡ് 11 ലെ കല്ലങ്ങാട് കോളനി, വാര്‍ഡ് 9 ലെ ചക്കിങ്ങല്‍ കോളനി, തെങ്കര ഗ്രാമ പഞ്ചായത്ത്വാര്‍ഡ് 8ല്‍ വാളക്കര കുന്നുംപുറം കോളനി, വാര്‍ഡ് 17ലെ മാസപറമ്പ് കോളനി, വാര്‍ഡ് 12 ലെ കോളശ്ശേരികുന്ന് കോള നി , വാര്‍ഡ് 10 ലെ മുതുവല്ലി കോളനി, തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്ത് വാര്‍ഡ് 15 ലെ തോമരാംകുന്ന് കോളനി, വാര്‍ഡ് 7ലെ അത്തിപ്പറ്റ കോളനി , കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 19 ലെ ചേലേങ്കര പച്ചക്കാട് ഐഎച്ച്ഡിപി കോളനി, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 6ലെ ചേരിയില്‍ കോളനി, വാര്‍ഡ് 8ലെ കളത്തില്‍തൊടി കോളനി, വാര്‍ഡ് 9ലെ മുരിക്കടപറമ്പ് കോളനി, വാര്‍ഡ് 10 ലെ വള വഞ്ചിറ കോളനി എന്നിവിടങ്ങളിലാണ് 2021-22 വാര്‍ഷിക ഫണ്ട് ഉപയോഗിച്ച് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ എല്ലാ നടപ ടി ക്രമങ്ങളും പൂര്‍ത്തിയായി.ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് തുടര്‍വര്‍ഷങ്ങളില്‍ മറ്റു കോളനി കളും പദ്ധതി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!