മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇല ക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് എന്‍ ഷം സുദ്ദീന്‍ എംഎല്‍എ അറിയിച്ചു.മണ്ണാര്‍ക്കാട് -കാട്ടില്താണി, മണ്ണാര്‍ ക്കാട് -യത്തീംഖാന,അലനല്ലൂര്‍ എന്‍എസ്എസ്,കുമരംപുത്തൂര്‍- വട്ട മ്പലം,അഗളി-ഗവ.ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് ആദ്യഘട്ടമായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
വൈദ്യുതിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ കള്‍ക്കും കാറുകള്‍ക്കും ഉപകാരപ്പെടും.സ്റ്റേഷനുകള്‍ 24 മണിക്കൂ റും പ്രവര്‍ത്തിക്കും.ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയും ആവശ്യത്തിന് ചാര്‍ജ് ചെയ്യാന്‍ സാധി ക്കും.മണ്ണാര്‍ക്കാട് താലൂക്കില്‍ കോങ്ങാട് നിയോജക മണ്ഡലത്തി ല്‍പ്പെടുന്ന കാഞ്ഞിരപ്പുഴയിലാണ് നിലവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുള്ളത്.
പൊതുവേ ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നവരുടെ എ ണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം മാത്രം 2091 പേര്‍ വൈദ്യുതി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതില്‍ 1,125 ഇരുചക്ര വാഹനങ്ങളും 679 ഓട്ടോറിക്ഷയും 287 കാറുകളും ഉള്‍ പ്പെടുന്നു.ഈ വര്‍ഷം ഇതുവരെ 641 പേര്‍ വൈദ്യുതി വാഹനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളും വൈദ്യുതി കാര്‍ വാങ്ങി.ജില്ലയില്‍ ഏതാണ്ട് നാലായിരത്തിലധികം പേര്‍ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.